ജാതീയമായ അയിത്തവും അനാചാരവും കൊടികുത്തിവാണ, ഭ്രാന്താലയമെന്നു സ്വാമി
വിവേകാനന്ദനാൽ വിളിക്കപ്പെട്ട അവസ്ഥയിൽ നിന്നും ഏതാനും വർഷം മുൻപു
വരെയുള്ള - 90കൾക്കു മുൻപ് എന്നു വേണമെങ്കിൽ പറയാം - മതനിരപേക്ഷ
ചിന്തയിലേക്ക് കേരളത്തെ കൈപിടിച്ചു നടത്തിയതും മത-ജാതി വ്യത്യാസങ്ങളുടെ മേൽ
മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുന്ന സംസ്കാരം പുലർത്താൻ മലയാളിയെ
പ്രാപ്തനാക്കിയതും ഇവിടുത്തെ പുരോഗമനപ്രസ്ഥാനങ്ങളാണ്. അല്ലാതെ ജാതി-മത
സംഘടനകളല്ല.
അക്കാലത്തു പോലും
"മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണു പങ്കു വെച്ചു
മനസ്സു പങ്കു വെച്ചു"
എന്ന് വയലാറിനു എഴുതേണ്ടി വന്നു.
എങ്കിലും കേരളത്തിന്റെ ആ ഭൂതകാലത്തിൽ ദേവീവിഗ്രഹത്തിനു നേരെ തുപ്പുന്ന നിർമ്മാല്യത്തിലെ വെളിച്ചപ്പാടിനെ ഒരു വർഗീയവാദിയുടെയും മതസംഘടനയുടെയും പരിധി വിട്ട ഭീഷണികളും ബഹിഷ്കരണ ആഹ്വാനങ്ങളുമില്ലാതെ അവതരിപ്പിക്കാൻ ക്രിസ്ത്യാനിയായ പി.ജെ.ആന്റണിക്കു കഴിഞ്ഞു. അന്നു മലയാളിക്കു കലയെ കലയായും കലാകാരനെ കലാകാരനായും കാണാൻ കഴിയുമായിരുന്നു. ഇന്നോ?
"പി.കെ" എന്ന ചിത്രം ഞാൻ കണ്ടിട്ടില്ല, അതു കൊണ്ടു തന്നെ അതിനെക്കുറിച്ചൊന്നും പറയുന്നില്ല. പക്ഷേ ആ ചിത്രം ബഹിഷ്കരിക്കാനായി ഫേസ്ബുക്കിലും ട്വിറ്ററിലും പറന്നു നടക്കുന്ന ഹാഷ് ടാഗിനൊപ്പമുള്ള ചിത്രങ്ങളിൽ തൊപ്പി വെച്ചതും നമസ്കരിക്കുന്നതുമായ അമീർഖാന്റെ ഫോട്ടോ വെച്ചതിൽ നിന്നെന്താണു മനസ്സിലാക്കേണ്ടത്?

No comments:
Post a Comment