Saturday, April 18, 2015

വാപ്പസി (21.12.2014)

വീട്ടിലേക്കു തിരിച്ചുവരുന്നവർ
വീട്ടിലെ ഏതു മുറിയിലാണു
കയറിയിരിക്കാൻ പോകുന്നത്‌
എന്നതിൽ തീരുമാനമായോ?
അതുപോലെ ഇന്ത്യയിലെ ദൈവമനുഷ്യരുടെ
വീട്ടിൽ വന്ന അന്യ വീട്ടുകാരെ
അവരുടെ സ്വന്തം ഘറിലേക്ക്‌
വാപ്പസിയാക്കുന്നുണ്ടോ ?
പൂവിതറലും വെള്ളം തളിക്കലും മുറിക്കലും വഴി മതമെന്ന മന്ത്‌
ഇടതുകാലിൽ നിന്നും വലതുകാലിലേക്കുമാറ്റാം,
പക്ഷെ മനുഷ്യനിലേക്കുള്ള
പരിവർത്തനം,
മന്തു മാറ്റൽ -
അതാകണം മനുഷ്യനന്മയുടെ അടിസ്ഥാനം

No comments:

Post a Comment