Saturday, April 18, 2015

മതം - ആർത്തവം (18.12.2014)

എല്ലാ മതങ്ങളിലും ആർത്തവം ആരാധനാലയങ്ങളിൽ നിന്നും ദൈവസാന്നിദ്ധ്യങ്ങളിൽ നിന്നും ആചാരാനുഷ്ഠാനങ്ങളിൽ നിന്നും മാറ്റി നിർത്തപ്പെടേണ്ട ഒരു കാലമായാണു കരുതപ്പെടുന്നതെന്നു തോന്നുന്നു.
ആർത്തവം, ഗർഭധാരണം, പ്രസവം തുടങ്ങിയവയെല്ലാം ഒരു സ്ത്രീയുടെ ശാരീരികമായ മാറ്റങ്ങളുടെ ഭാഗമായ സ്വാഭാവികമായ കാര്യങ്ങൾ മാത്രമല്ലേ?
ഒരു ഡോക്ടർ എന്ന നിലയിൽ ആർത്തവം ഒരു ശാരീരികാവസ്ഥയായി മാത്രമേ കാണാൻ കഴിയൂ...
ആർത്തവ സമയത്ത് സ്ത്രീശരീരത്തിൽ നിന്നും പുറത്തുവരുന്ന രക്തമാണു അശുദ്ധിയുടെ കാരണമെങ്കിൽ അതുപോലെ തന്നെ അശുദ്ധമല്ലേ സ്ത്രീയുടെയും പുരുഷന്റെയും ശരീരത്തിൽ നിന്നും ഒരു പോലെ പുറത്തുപോകുന്ന മലവും മൂത്രവും?
എന്തിന്, വിയർപ്പു പോലും അശുദ്ധമല്ലേ?
വിവിധ മതഗ്രന്ഥങ്ങളിൽ ആർത്തവം വന്ന സ്ത്രീയെ മാറ്റി നിർത്തുന്നതിനു കാരണമായി പറഞ്ഞിരിക്കുന്ന വസ്തുതകൾ എന്തൊക്കെയാണ്?
അവയുടെ ശാസ്ത്രീയമായ അടിത്തറ എന്താണ്?
(സ്ത്രീയെ സൃഷ്ടിച്ചതു ദൈവമെങ്കിൽ മാസത്തിൽ ആറേഴുദിവസം തന്നെ കാണാൻ കഴിയാത്ത - തന്നെ ആരാധിക്കാൻ കഴിയാത്ത - വിധത്തിൽ അദ്ദേഹം സൃഷ്ടി നടത്തുമോ?)

No comments:

Post a Comment