ചുംബനസമരത്തോടു ബന്ധപ്പെട്ട് കോഴിക്കോട്ടെ ഡി.വൈ.എഫ്.ഐ. നേതാവ് സ.ജംഷീറിന്റെ CM Jamsheer
ഒരു ഫേസ്ബുക്ക് പോസ്റ്റിൽ നടന്ന ചർച്ച കണ്ടു. അതുപോലെ സ.പി.എം.മനോജിന്റെ
ഒരു പോസ്റ്റും അതിനെതിരെ കമ്മ്യൂണിസത്തിന്റെ മൊത്തവിതരണാവകാശം
അവകാശപ്പെടുന്നവർ പ്രതികരിക്കുന്നതും അതുപോലെയൊക്കെയുള്ള നിരവധി
വാദപ്രതിവാദങ്ങളും കഴിഞ്ഞ ഒരാഴ്ചയായി കാണുന്നു.
സ.പിണറായി വിജയന്റെ ഒരു പ്രസ്താവനയിലെ വാചകത്തിന്റെയും ഡി.വൈ.എഫ്.ഐ.യുടെ പ്രസ്താവനയുടെയും മറ്റും പേരിൽ സുഡാപ്പിയെയും ഹനുമാന്മാരെയുമെല്ലാം വിട്ട് 24 മണിക്കൂറും കുതിര കയറൽ - കഴുതകയറൽ എന്നാണു പറയേണ്ടത് - സി.പി.ഐ.എമ്മിന്റെ നെഞ്ചത്തേക്കു മാറ്റുമ്പോൾ സ്വാഭാവികമായും സഖാക്കൾ പ്രതികരിച്ചുപോകും. ജംഷീറിന്റെ പ്രതികരണവും - അതിലെ ഭാഷ കുറച്ചു കടന്നു പോയി എന്നത് അംഗീകരിക്കുന്നു - അത്തരത്തിലുള്ളതാണ്. പഴയ സമര കാലത്തെ പോലീസ് മർദ്ദനത്തിന്റെ ബാക്കിപത്രമായി കഴിഞ്ഞ രണ്ടുമൂന്നാഴ്ചയായി കോട്ടക്കൽ ആയുർവേദകോളേജിൽ ചികിത്സയിലാണു സ.ജംഷീർ. സോഷ്യൽ മീഡിയയിൽ സി.പി.എമ്മിനെതിരെയുള്ള ചുംബനക്കാരുടെ തെറിവിളി സഹിക്കാതെ ചർച്ച വരാൻ വേണ്ടി ഇട്ടതു തന്നെയാണെന്നേ തോന്നുന്നുള്ളൂ. അല്ലാതെ സ.ജംഷീർ ഒരു സ്ത്രീവിരുദ്ധനോ യാഥാസ്ഥിതികനോ അല്ലെന്ന് നാലഞ്ചുവർഷം ഒന്നിച്ചു പ്രവർത്തിച്ച, ഇന്നും ബന്ധം നിലനിർത്തുന്ന ഒരാളെന്ന നിലയിൽ എനിക്കു തോന്നിയതു കൊണ്ടു, സഖാവിന്റെ പോസ്റ്റ് ചർച്ചയായതു കൊണ്ട് മാത്രം പറയുന്നു.
ഇടതുപക്ഷക്കാർ എന്നു സ്വയം വിളിച്ചു പറയുന്ന ചെറുകൂട്ടങ്ങളുടെയും വ്യക്തികളുടെയും നിലനിൽപ്പ് ഇടതുപക്ഷം എന്ന പേരിൽ മാത്രമാണ്. ആ പേരിന്റെ കേരളത്തിലെ യഥാർത്ഥ അവകാശികൾ സി.പി.ഐ.എം മാത്രമാണെന്ന് അവർക്കും ഇന്നാട്ടിലെ ഭൂരിപക്ഷം ജനങ്ങൾക്കും അറിയാം. ആ പൊതുധാരണ നിലനിൽക്കുന്നിടത്തോളം അത്തരം സ്വയം പ്രഖ്യാപിത ഇടതുപക്ഷത്തിനു ഇവിടെ ഒരു സ്പേസ് ലഭിക്കില്ല എന്നവർക്കറിയാം. അതുകൊണ്ട് തന്നെ സി.പി.എമ്മിന്റെ ഇടതുസ്വഭാവം ഇല്ലാതായെന്നു ഇടക്കിടെ വിളിച്ചുപറഞ്ഞ് അവരാണു യഥാർത്ഥ ഇടതുപക്ഷമെന്നു വിളംബരം ചെയ്യാനുള്ള കെട്ടുകാഴ്ചകൾ അവർ അരങ്ങിലെത്തിച്ചുകൊണ്ടേയിരിക്കും. അവരാണു യഥാർത്ഥ ഇടതുപക്ഷമെന്നു സ്ഥാപിക്കാൻ അവർക്കു പിന്തുണയാകുന്നത് എന്നും വലതന്മാരും വർഗീയരും ഇടതുവിരുദ്ധരും അടങ്ങിയ ബുദ്ധിജീവി-മാദ്ധ്യമ കൂട്ടുകെട്ടാണെന്നത് അതിലെ എക്കാലത്തെയും വിരോധാഭാസം. അതിന്റെ ഏറ്റവും പുതിയ ഉദാഹരണം മാത്രമാണു ചുംബനസമരം. ഈ സത്യം തിരിച്ചറിഞ്ഞില്ലെങ്കിൽ ഇടതുപക്ഷമെന്ന പക്ഷം അല്പാല്പമായി ഇല്ലാതായിക്കൊണ്ടിരിക്കും. വളരുന്നത് കുരങ്ങന്മാരുടെയും പോത്തുകളുടെയും സ്വഭാവം സ്വാശീകരിച്ച ഒരു പറ്റം വർഗീയവാദികളായിരിക്കും.
ഇവിടെ വേണ്ടത് ആണിനും പെണ്ണിനും, ജാതിക്കും മതത്തിനും വർഗത്തിനും ബന്ധത്തിനും അതീതമായി കണ്ടുമുട്ടാനും സംസാരിക്കാനും ഒന്നിച്ചു യാത്ര ചെയ്യാനും ഒന്നിച്ചു തൊഴിലെടുക്കാനും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാനും പകലിരവു ഭേദമില്ലാതെ ലഭിക്കേണ്ട സ്വാതന്ത്ര്യമാണ്. അല്ലാതെ അനാശാസ്യം നടത്താനുള്ള സ്വാതന്ത്ര്യമല്ല. ഉണ്ണിത്താന്റെ വിഷയവും കോഴിക്കോട് ലോഡ്ജ് അടിച്ചു തകർത്തതുമെല്ലാം ചൂണ്ടിക്കാണിച്ച് ഡി.വൈ.എഫ്.ഐ.യെ സദാചാർപ്പോലീസുകാരായി ചിത്രീകരിക്കുന്നവർ സദാചാരത്തെ മനസ്സിലാക്കിയത് ഏതു രീതിയിലാണെന്നറിയില്ല. ഇഷ്ടമുള്ളവർക്ക് ചുംബിക്കുകയോ മറ്റെന്തെങ്കിലുമോ ചെയ്യാം, അതവരുടെ സ്വാതന്ത്ര്യം. പക്ഷെ അതിലും പ്രധാനമാണ് നേരത്തെ സൂചിപ്പിച്ച സഞ്ചാര-സംസാര-സംഗമ സ്വാതന്ത്ര്യം. അതുപോലും നിഷേധിക്കുന്ന രീതിയിൽ ഇവിടെ ജാതിമതവർഗീയസദാചാരപ്പോലീസുകാർ വളരുന്നതിനെ ഇന്നത്തെ ചുംബനസമരക്കാർ കണ്ടില്ലെന്നു നടിച്ചപ്പോൾ അതിനെതിരെ പ്രതികരിച്ചത് ഇവിടുത്തെ സി.പി.ഐ.എമ്മും ഡിവൈഎഫ്.ഐയും തന്നെയാണ്. അതിനിയും തുടരുക തന്നെ ചെയ്യും. പക്ഷെ ഇന്ന് ചുംബനസമരം കൊണ്ടാടുന്നവർക്ക് ഒരു ഹോട്ടലിൽ സ്ത്രീയും പുരുഷനും ചുംബിക്കുന്നത് ചാനലിൽ വന്ന് യുവമോർച്ചക്കാർ ആ ഹോട്ടൽ തല്ലിത്തകർത്ത വിഷയം വരേണ്ടിവന്നു പ്രതികരിക്കാൻ. അതുകൊണ്ടു തന്നെ അതു കപടസദാചാരവാദത്തിനെതിരെയുള്ള സമരത്തേക്കാൾ ചുംബിക്കാനുള്ള സ്വാതന്ത്ര്യത്തിനായുള്ള സമരമായി ചിത്രീകരിക്കപ്പെട്ടാൽ അതതിന്റെ പ്രഖ്യാപനത്തിലെയും ആരംഭത്തിലെയും നടത്തിപ്പിലെയും പാളിച്ച കൊണ്ടുതന്നെയെന്നു പറയേണ്ടിവരും.
പക്ഷെ സമരം ചെയ്യാനുള്ള സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാൻ ആർക്കാണവകാശം? ചുംബനസമരം നടത്തിയവർ ചെയ്തതു തെറ്റും അതിനെ തടയാനെന്ന പേരിൽ അവരെ മർദ്ദിച്ചവർ ചെയ്തതു ശരിയും എന്നെങ്ങനെ പറയാൻ കഴിയും? ആ മർദ്ദനത്തെ അപലപിക്കാനും അത്തരം അക്രമത്തെ എതിർക്കുമെന്നു പറയാനും ഡി.വൈ.എഫ്.ഐ.യും സി.പി.ഐ.എമ്മും തയ്യാറായി. അതേസമയം കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ ഭാഗമായ സംഘപരിവാർ അവരെ നേരിടാനും കേരളം ഭരിക്കുന്ന യു.ഡി.എഫ്. ആ അക്രമത്തിനു അനുകൂല നിലപാടെടുക്കാനും മുതിർന്നു. പക്ഷെ ഇന്ന് ചുംബനസമരക്കാർക്ക് ആ കിട്ടിയ അടിയേക്കാളും നേരിട്ട പോലീസ് നടപടിയേക്കാളും പ്രശ്നം സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവനയിലെ ഒരു വാചകവും ഡി.വൈ.എഫ്.ഐ. നേതാക്കളുടെയും ദേശാഭിമാനി അസോസിയേറ്റ് എഡിറ്ററുടെയുമൊക്കെ ഫേസ് ബുക്ക് പോസ്റ്റുകളുമാണെന്നു പറയുമ്പോൾ "ഹാ കഷ്ടം" എന്നു മാത്രമേ പറയാനുള്ളൂ. കേരളത്തിന്റെ പൊതുസമൂഹത്തിൽ അവർക്കാവശ്യമായ ആ സ്പേസിനു വേണ്ടി, അവരുടെ നിലനിൽപ്പിനാവശ്യമായ "ഇടതുപക്ഷം" എന്ന വിശേഷണത്തിനു വേണ്ടി അവർ പരിശ്രമിക്കട്ടെ, അല്ലാതെന്തു പറയാൻ?

No comments:
Post a Comment