Saturday, December 13, 2014

മതയാത്രയല്ല തീർത്ഥയാത്ര (26.11.2014)

വാഹനത്തിൽ മഹാഭാരതം സീരിയലിലെ രഥത്തിന്റെ സ്റ്റൈലിൽ കാവിക്കൊടിയും പറത്തി
ക്ഷേത്രദർശനത്തിനു പോകുന്ന
'ആർഷഭാരതീയ'ർക്കുള്ള അനുഗ്രഹത്തിനും
ഇതൊന്നും ഇല്ലാതെ പോയി തൊഴുതുവരുന്ന
വെച്ചുകെട്ടും വേഷംകെട്ടുമില്ലാത്തവർക്കുള്ള അനുഗ്രഹത്തിനും
ദൈവം ഏറ്റക്കുറച്ചിലുകൾ വരുത്തില്ലല്ലോ...
പിന്നെന്തിനാണീ വിളംബരങ്ങൾ?
ആദ്യത്തേതു ഹിന്ദുക്കളും
രണ്ടാമത്തേതു ജന്തുക്കളുമല്ലല്ലോ.
തീർത്ഥയാത്രകൾ ദൈവത്തിനടുത്തേക്കുള്ള
സ്വയം സമർപ്പിക്കലാവണം
അല്ലാതെ ഹിന്ദുത്വത്തിന്റെ
സ്വയംപ്രഖ്യാപിത മുതലാളിമാരുടെ പ്രചാരണമാവരുത്.

No comments:

Post a Comment