Saturday, December 13, 2014

ഡോക്ടറായാൽ രാഷ്ട്രീയത്തിനെന്ത്? (23.11.2014)


ഡോ ആർ കെ തിരൂർ's photo.
"നിനക്കൊന്നും വേറേ പണിയില്ലേ? ഒരു ഡോക്ടറായിട്ടും പാർട്ടിക്കാരോടൊപ്പം പ്രകടനത്തിനും കൊടികെട്ടാനുമൊക്കെ പോകാൻ നാണമില്ലേ?" എന്നു ചോദിക്കുന്നവരോട് - അതെന്റെ സുഹൃത്തുക്കളായാലും നാട്ടുകാരായാലും മറ്റു ഡോക്ടർമാരായാലും അച്ഛനായാലും - എനിക്കൊന്നേ പറയാനുള്ളൂ..
എനിക്കു സി.പി.ഐ. (എം) മെംബർഷിപ്പ് കിട്ടിയത് 2003 ജനുവരിയിലാണ്, ബി.എച്ച്.എം.എസ് സർട്ടിഫിക്കറ്റ് കിട്ടിയത് ആറുമാസം കഴിഞ്ഞ് ജൂണിലും.
ഡോക്ടർ എന്നത് എന്റെ തൊഴിലാണ്...
ഈ ചുവന്ന കൊടി എന്റെ ജീവവായുവും.
അവ രണ്ടിനെയും അവയുടേതായ രീതിയിൽ കൊണ്ടുപോകാനും അവക്കർഹമായ ബഹുമാനം കൊടുക്കാനും എനിക്കറിയാം.
ഡോക്ടർക്ക് ചുവപ്പിന്റെ രാഷ്ട്രീയമുണ്ടെങ്കിൽ രോഗിക്കു കൊടുക്കുന്ന മരുന്ന് ഫലിക്കില്ലെന്ന് ആരാണു നിങ്ങളോടു പറഞ്ഞത്?
Yes, I am proud to be a member of CPI (M)

No comments:

Post a Comment