Saturday, December 13, 2014

പ്രതിച്ഛായ (17.10.2014)


ശരിക്കും ഇതാണല്ലോ ആ ഗാനം...
ബാലുമഹേന്ദ്രയുടെ "യാത്ര"യിൽ ശോഭനയുടെ നൃത്തം.
ഏഷ്യാനെറ്റിൽ ഒരു വെടിക്കെട്ടോ മറ്റോ നടത്തിയ ശേഷം
ഒറിജിനലിനേക്കാളും പ്രശസ്തിയായി ആ കോപ്രായത്തിന്.

ഇനി കുറച്ചുകാലത്തേക്കെങ്കിലും
ആ പാട്ടു കേൾക്കുമ്പോൾ ശോഭനയുടെ നൃത്തമല്ല,
നീലസാരിയുടുത്ത ഒരു സ്ഥൂലശരീരത്തിന്റെ ചലനങ്ങളാണ്
നമ്മുടെ മനസ്സിൽ ആദ്യമെത്തുക,
യാത്ര എന്ന ചിത്രമോ അതിലെ ഗാനമോ
കണ്ടിട്ടുണ്ടെങ്കിൽ പോലും.
കൃത്രിമവാർത്തകൾ നിർമ്മിക്കുകയും
യഥാർത്ഥവാർത്തകൾ വളച്ചൊടിക്കുകയും
അതിനായി വ്യക്തികളെ/പ്രതിച്ഛായകളെ സൃഷ്ടിക്കുകയും
അതുവഴി പ്രേക്ഷകന്റെ മനസ്സിൽ അതാണു യാഥാർത്ഥ്യമെന്ന
മിഥ്യാബോധം അരക്കിട്ടുറപ്പിക്കുകയും ചെയ്യുന്ന,
വസ്തുത/സത്യം മറച്ചുവെച്ച്
പുറമ്പൂച്ചുകൾ/കെട്ടുകാഴ്ചകൾ ആഘോഷമാക്കുന്ന മാദ്ധ്യമതന്ത്രത്തിന്റെ കൃത്യമായ ഉദാഹരണം.
അവർ എഴുതുന്നതും പ്രദർശിപ്പിക്കുന്നതുമാണ്
ഇന്നത്തെ സത്യം.
അവരുടെ താല്പര്യങ്ങളും ചിന്തകളുമാണ്
ഇന്നത്തെ സമൂഹത്തിന്റെ അടിച്ചേൽപ്പിക്കപ്പെട്ട മനസ്സ്.
വേറിട്ടു ചിന്തിക്കാൻ അവർ നമ്മെ അനുവദിക്കില്ല.

ഗാന്ധിജിയെന്നാൽ ഇന്ത്യൻ കറൻസിയിലെ ചിത്രത്തിലുള്ള ആൾ
എന്ന നിലയിൽ അറിയപ്പെട്ടാൽ എന്തു ചെയ്യും?

No comments:

Post a Comment