Saturday, December 13, 2014

സരിതമയം (12.10.2014)

ഹുദ് ഹുദിലും വലിയ ചുഴലിക്കാറ്റാണത്രേ ഇന്ന് രാത്രി ഏഷ്യാനെറ്റിൽ വീശിയടിക്കാൻ പോണത്...
"എ" ഷ്യാനെറ്റ് ആകും മിക്കവാറും അധികം വൈകാതെ. വാർത്തകളിൽ നിറഞ്ഞു നിൽക്കുക,
സാരികൾ വരെ വാർത്തയാകുക,
പോകുന്നിടത്തെല്ലാം കാണാൻ ആൾക്കൂട്ടം,
തൊഴാൻ അമ്പലത്തിൽ പോയാൽ ഓട്ടോഗ്രാഫിനു ക്യൂ,
സിനിമയിൽ അഭിനയിക്കാൻ അവസരം,
ചാനൽ പരിപാടിയിൽ താരം,
എന്തു ചെയ്താലും എന്തു പറഞ്ഞാലും വാർത്തയിൽ മുഖം...
പണക്കാരെയും ഭരണകൂടത്തെയും മന്ത്രിമാരെയും വരെ സ്വന്തം സൗന്ദര്യത്തിന്റെയും കുടിലബുദ്ധിയുടെയും ബലത്തിൽ
കെണിയിൽ പെടുത്തി പണം തട്ടിച്ച ഒരു ക്രിമിനൽ.
അതല്ലാതെ എന്താണാ സ്ത്രീയുടെ പ്രത്യേകത?
ശ്രദ്ധിക്കപ്പെടാൻ അവസരങ്ങൾക്കായി കാത്തുനിൽക്കുന്ന
യുവതലമുറയിലെ പെൺകുട്ടികൾക്ക് (ആൺകുട്ടികൾക്കും)
ഇത്തരം വേഷം കെട്ടലുകളും കെട്ടിക്കലുകളും നൽകുന്ന
സന്ദേശം എന്താണ്?
അമ്മക്കു വേണ്ടി ആത്മഹത്യ ചെയ്യുന്ന തമിഴനെ പുച്ഛിക്കുന്ന
നാം ഒരു ക്രിമിനലിനുപിന്നാലെ ആരാധനയോടെ ഓടുന്നെങ്കിൽ,
പിന്നെങ്ങനെ നാം അവരേക്കാൾ മെച്ചമാകും?

No comments:

Post a Comment