Saturday, December 13, 2014

ഇന്റർനെറ്റ് ഹർത്താൽ (10.10.2014)

ഫേസ്ബുക്കിലും വാട്ട്സപ്പിലും ഒരു സമരാഹ്വാനം പരക്കുന്നുണ്ട്...
"ടെലിഫോണ്‍ കമ്പനികള്ക്ക് ഒരു താക്കീത് കൊടുക്കാൻ നമ്മൾ തീരുമാനിച്ചിരിക്കുന്നു ..
2014 ഒക്ടോബർ 31 നു നമ്മൾ ഇന്റർനെറ്റ്‌ ബഹിഷ്കരിക്കുന്നു ..ഒരാൾ പോലും അന്നേ ദിവസം ഇന്റർനെറ്റ്‌ ഉപയോഗിക്കാതെ സഹകരിക്കുക ..
നമ്മൾ ഒന്നിച്ചാൽ കമ്പനികൾ നമ്മുടെ മുന്നിൽ മുട്ട് മടക്കും ....
ഒക്ടോബർ 31 നു എല്ലാവരും സഹകരിക്കുക"

എന്താണിതിന്റെ സാമ്പത്തികശാസ്ത്രം?
ഞാൻ മനസ്സിലാക്കിയത് പ്രകാരം നഷ്ടമെങ്ങനെ കമ്പനിക്കാകും എന്നു മനസ്സിലാകുന്നില്ല.
നമ്മുടെ നെറ്റ് കണക്ഷൻ പ്രീ പെയ്ഡ് ആണെങ്കിൽ നിശ്ചിത ദിവസം വാലിഡിറ്റിയിൽ നിശ്ചിത എം.ബി. ഉപയോഗിക്കാൻ ആദ്യമേ പണമടക്കുന്നതിനാൽ ഒരു ദിവസം ഉപയോഗിച്ചില്ലെങ്കിൽ ആ ദിവസം നമുക്കു നഷ്ടം. ഒരു ദിവസം നെറ്റിൽ കയറിയില്ലെങ്കിലും കയറിയാലും നിശ്ചിത ദിവസം കഴിഞ്ഞാൽ നെറ്റ് കട്ടാകും. ദിവസമോ ബാക്കിയുള്ള എം.ബി.യോ തിരിച്ചുകിട്ടില്ല. ഉപയോഗിക്കാത്തതു കമ്പനിക്കു ലാഭം.
പോസ്റ്റ് പെയ്ഡ് ആണെങ്കിൽ പ്ലാനിന്റെ വാടക നമ്മൾ നിശ്ചിത ദിവസം കഴിഞ്ഞാൽ കൊടുക്കണം. പ്ലാൻ അനുസരിച്ച് നിശ്ചിത എം.ബി. ഉപയോഗിക്കാൻ നിശ്ചിത ദിവസത്തേക്ക് നിശ്ചിത തുക വാടകയാണല്ലോ, ആ പരിധി കഴിഞ്ഞാൽ ഉപയോഗത്തിനു ഓരോ കെ.ബി.ക്കും അഡീഷണൽ തുകയായിരിക്കും. പ്ലാൻ പരിധിയിൽ ഒരു ദിവസം ഉപയോഗിച്ചാലും ഇല്ലെങ്കിലും പരിധി കഴിഞ്ഞാൽ വാടക അടക്കണം. അപ്പോൾ പരിധിക്കുള്ളിൽ ഉപയോഗം പരിമിതപ്പെടുത്തുന്നവർക്ക് ഒരു ദിവസം ഉപയോഗിച്ചില്ലെന്നു വെച്ച് എന്തുകാര്യം? പ്ലാനിന്റെ പരിധി കഴിഞ്ഞ് ഉപയോഗിക്കുമ്പോൾ അത് കമ്പനിക്ക് ലാഭമാകും, ഒക്റ്റോബർ 31നു അങ്ങനെയുള്ള ഉപയോഗം ഒഴിവാക്കിയാൽ കമ്പനിക്കു കിട്ടേണ്ട അധിക പണം ഇല്ലാതാകുമായിരിക്കും. പക്ഷേ അതിനു വേണ്ടി എല്ലാവരും ഒക്ടോബർ 31നു മുൻപ് പ്ലാൻ അനുസരിച്ചുള്ള നിശ്ചിത എം.ബി. ഉപയോഗിച്ച്, പിറ്റേന്ന് പരിധിക്കപ്പുറം ഉപയോഗിക്കാൻ തയ്യാറായി ഇരിക്കുന്നവരാകണ്ടേ?

സാമ്പത്തികശാസ്ത്രത്തെക്കുറിച്ച് പിടിപാടുള്ളവർ ഒന്നു സഹായിച്ചാൽ നന്നായിരുന്നു?
ഒരു ദിവസം ഉപയോഗിക്കാതിരുന്ന് കമ്പനിക്കു ലാഭം കിട്ടാൻ കമ്പനികൾ തന്നെ അടിച്ചിറക്കിയ നമ്പറായിരിക്കുമോ എന്നൊരു സംശ്യം... :-)
പ്രീപെയ്ഡ് പരിധി കഴിഞ്ഞ് ഒരു മാസമൊക്കെ റീചാർജ് ചെയ്യാതെ വെച്ചോ പോസ്റ്റ് പെയ്ഡ് വാടക അടച്ച് തൽക്കാലം പ്ലാൻ ഒരു മാസത്തേക്ക് കട്ട് ചെയ്തോ ഒക്കെ നമുക്കു കമ്പനികളെ ഒരു പാഠം പഠിപ്പിക്കാൻ കഴിയുമോ? എങ്കിൽ അവർ പത്തി മടക്കുമായിരിക്കും.

No comments:

Post a Comment