Saturday, October 4, 2014

ചാനൽമഴ

മലയാളത്തിൽ ഇപ്പോൾ നിലവിൽ എത്ര ടി.വി.ചാനലുകൾ ഉണ്ട്?
ആലോചിച്ചിട്ടും എണ്ണി നോക്കിയിട്ടും ഒരു എത്തും പിടിയും കിട്ടുന്നില്ല.
തുടങ്ങും എന്നു പറഞ്ഞിരുന്നതൊക്കെ തുടങ്ങിയോ?
തുടങ്ങിയതു വല്ലതും പൂട്ടിയോ?
എല്ലാ പത്രത്തിനും ഇപ്പോൾ ചാനൽ വന്നോ?
ഇതെല്ലാം കൂടി മലയാളി എപ്പഴാണോ കാണുന്നത്?

ഞാൻ നോക്കിയിട്ട് ഓർമ്മ വന്നത്...
മലയാളം കമ്മ്യൂണിക്കേഷൻസിനു മൂന്നെണ്ണം - കൈരളി, വി, പീപ്പിൾ
ഏഷ്യാനെറ്റിനു മൂന്നെണ്ണം - പ്രധാന ചാനൽ, മൂവീസ് (അതുതന്നെയായിരുന്നില്ലേ ഈ പ്ലസ്?), ന്യൂസ്
സൺ ഗ്രൂപ്പിനു മൂന്ന് - സൂര്യ, കിരൺ, കൊച്ചു ടിവി (അതവരുടെ തന്നെയാണല്ലോ അല്ലേ?)
പിന്നെ മനോരമക്കു മഴവില്ലും ന്യൂസും
മാതൃഭൂമിക്കു ന്യൂസും കപ്പയും
റിപ്പോർട്ടറൊന്ന്
ഇന്ത്യാവിഷനൊന്ന്
അമ്മച്ചിക്കൊന്ന്
ജയ്ഹിന്ദൊന്ന്
ജീവനൊന്ന്
മാധ്യമത്തിനൊന്ന്
സഫാരി ഒന്ന് (അതിന്റെ മൊയലാളി ആരാ?)
പിന്നെ ദർശന (അതും സുപ്രഭാതം പത്രവും ഒരേ ആൾക്കാരാണോ നടത്തുന്നത്?)
പിന്നെ ഒരു ശാലോം ഉണ്ടത്രേ
എല്ലാറ്റിനും പുറമേ ദൂരദർശനും.

പിന്നെ ജനം ചാനൽ വരുന്നെന്നു കേട്ടിരുന്നു, കൗമുദിയുടെ ചാനലും. അതൊക്കെ വന്നോ ആവോ, ഞാനിതുവരെ കണ്ടില്ല.
എല്ലാം കൂടി 23, അവസാനം പറഞ്ഞ രണ്ടെണ്ണം കൂടി ഉണ്ടെങ്കിൽ 25.
എല്ലാറ്റിനും പുറമേ ലോക്കൽ കേബിൾ ചാനലുകൾ വേറെയും, ഫുൾ ടൈം മ്യൂസിക്ക്, സിനിമ, പരസ്യം ഇടുന്നവ.

ഇതല്ലാതെ ഇനിയും വല്ല ചാനലും ഉണ്ടോ ആവോ?
ഇത്ര ഭീകര മത്സരത്തിനിടയിലും ഈ ചാനലൊക്കെ ലാഭത്തിൽ പോകുന്നുണ്ടോ?
ഇതിനുമാത്രം വരുമാനം മലയാള ഭാഷ സംസാരിക്കുന്നവർ മാത്രം കാണുന്ന ചാനലുകൾക്കു കിട്ടുന്നുണ്ടെങ്കിൽ അതൊരു അത്ഭുതം തന്നെയല്ലേ?

No comments:

Post a Comment