Saturday, October 4, 2014

ഭ്രാന്ത്‌ അംബാസിഡർ

കുഞ്ഞാലിമരക്കാർ ആയിരുന്നോ പോപ്പുലർ ഫ്രണ്ടിന്റെ അല്ലെങ്കിൽ എസ്‌.ഡി.പി.ഐ.യുടെ ആദ്യ ശഹീദ്‌?
അൽപം മുൻപ്‌ വഴിയരികിൽ ഒരു മഹാൻ നിന്നു പ്രസംഗിക്കുന്നു,
കേട്ട എനിക്കേ വട്ടായി,
അപ്പോൾ പിന്നെ ഇതൊക്കെ ഈ രീതിയിൽ പഠിച്ചു പ്രസംഗിക്കുന്ന അയാളുടെ കാര്യം പറയേണ്ടല്ലോ.
"കേരളത്തിലെ മുസ്ലീങ്ങളെ കൊന്നൊടുക്കാനാണു പറങ്കികൾ ഇവിടെയെത്തിയത്‌.
അവരിൽ നിന്നും മുസ്ലീങ്ങളെ രക്ഷിക്കാനാണു കുഞ്ഞാലിമരക്കാർ പോരാടിയത്‌"
അഞ്ചിലോ ആറിലോ സാമൂഹ്യപാഠം എന്നൊരു പുസ്തകമുണ്ടായിരുന്നു,
ഇപ്പോഴും ഉണ്ട്‌.
അതൊക്കെ പഠിക്കേണ്ടപ്പോൾ പഠിക്കാതെ നാട്ടുകാർക്കിടയിൽ കോലിട്ടിളക്കാനിറങ്ങിയാൽ ഇങ്ങനെയിരിക്കും.
നിങ്ങൾ ആരെ വേണമെങ്കിലും ബ്രാൻഡ്‌ അംബാസിഡർമാരായി ബിംബവൽക്കരിച്ചോളൂ...
പക്ഷെ നാട്ടുകാരെ മുഴുവൻ ഭ്രാന്ത്‌ അംബാസിഡർമാരാക്കരുത്‌...
മതഭ്രാന്തിന്റെ അംബാസിഡർമാർ.

No comments:

Post a Comment