Saturday, October 4, 2014

വസ്ത്രം

നഗ്നത
ഒരില
രണ്ടില
മരത്തോൽ
തുണി
വസ്ത്രം
ഉടുത്താൽ ഉടുക്കുന്നവനു നാണം മറയും
ചിലരുടുത്താൽ കാണുന്നവനു നാണം വരും
ഉടുക്കുന്നതിലുണ്ടു ഫാഷൻ
ഉടുക്കാതിരിക്കുന്നതിലുമുണ്ടു ഫാഷൻ
ആകെ മൂടിയുടുക്കുന്നതും മതാചാരം
ഒന്നുമുടുക്കാതിരിക്കുന്നതും മതാചാരം
ഇല്ലാത്തവൻ കീറിയതുടുക്കുന്നു
അതു നഗ്നത
ഉള്ളവൻ ഉടുക്കാൻ വാങ്ങിയതു കീറി ഉടുക്കുന്നു
അതു ഫാഷൻ
ഇല്ലാത്തവന് ഉടുക്കാനില്ലാത്തതിന്റെ പ്രശ്നം
ഉള്ളവന് എങ്ങനെയുടുക്കണമെന്ന പ്രശ്നം
സ്വന്തം നഗ്നത മറക്കാൻ സുഖകരമായി തോന്നുന്നതുടുക്കുക
അതിനു കാണുന്നവനെന്ത്?

1 comment:

  1. ഇത് കൊള്ളാം.

    അവസാന ചോദ്യത്തിനുത്തരം........!?

    ReplyDelete