Thursday, September 11, 2014

തട്ടം

നസറിയയും അൻസിബയും സിനിമയിലഭിനയിക്കുന്നതു ഹറാമാണെന്നും പറഞ്ഞ് അവരെ തട്ടമിടാൻ പഠിപ്പിക്കുന്നവർ ഇപ്പോൾ ആസിഫ് അലിയുടെ കുടുംബഫോട്ടോക്കിട്ടായിരിക്കുന്നു ആക്രമണം.
ഇഷ്ടമുള്ള വേഷങ്ങൾ ഇടാനും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും ഇഷ്ടമുള്ള തൊഴിൽ സ്വീകരിക്കാനും ഇഷ്ടമുള്ള ആഘോഷങ്ങൾ കൊണ്ടാടാനുമുള്ള അവകാശങ്ങളൊക്കെ ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കുന്നതുപോലെ തന്നെ ഒരു ഇന്ത്യൻ പൗരന്റെ മൗലികാവകാശങ്ങളുടെ ഭാഗമാണ്. അതിനു നേരെ കുതിരകയറാൻ ഫേക്ക് ആയും ഒറിജിനൽ ആയും വരുന്നവർക്ക് സ്വന്തം കാര്യം നോക്കി സ്വന്തം മതത്തിൽ വിശ്വസിച്ച് "സ്വന്തം" ദൈവത്തെ ആരാധിച്ച് ആ വിശ്വാസങ്ങൾ മനസ്സിലൊതുക്കി കഴിഞ്ഞുകൂടേ? ഫേസ് ബുക്കിൽ ഇതുപോലെ തെറിവിളിക്കുന്നതിനും മതംപഠിപ്പിക്കാനും ചെലവഴിക്കുന്ന സമയംകൂടി പ്രാർത്ഥനക്കു ചെലവഴിച്ചാൽ എത്ര പുണ്യം കൂടുതൽ കിട്ടും? ആ നടന്മാരും നടിമാരും അവരുടെ തൊഴിൽ ചെയ്യുന്നു. ഇഷ്ടമില്ലെങ്കിൽ അവരുടെ സിനിമ കാണേണ്ട, കഴിഞ്ഞില്ലേ കാര്യം?
എന്തായാലും ഇതൊന്നും കണ്ട് ആസിഫും നസ്രിയയും അൻസിബയും പേടിക്കേണ്ട കാര്യമില്ല. ഈ തെറി വിളിക്കുന്നവരൊന്നും സിനിമ "കാണാറില്ലാത്തവരാ"ണല്ലോ. അതുകൊണ്ട് നിങ്ങടെ സിനിമ നല്ലതാണെങ്കിൽ ഇനിയും വിജയിച്ചോളും.
ഓണസദ്യയിൽ ഹിന്ദുക്കൾ മാത്രവും സമൂഹനോമ്പുതുറയിൽ മുസ്ലിങ്ങൾ മാത്രവും പങ്കെടുക്കുന്ന ഒരു കാലം ഒരിക്കലും വരാതിരിക്കട്ടെ...

No comments:

Post a Comment