Thursday, September 11, 2014

താടി

"മോസയിലെ കുതിരമീനുകൾ" എന്ന ചിത്രത്തിലെ ഒരു രംഗം.
ജയിൽ ചാടുന്നതിനിടെ ഒരു തുരങ്കത്തിലെത്തിയ ആസിഫലിയുടെ കഥാപാത്രം അലക്സ് പുറത്തെത്താൻ വഴിയില്ലാതെ ജീവിതത്തിലാദ്യമായി ആത്മാർത്ഥമായി കർത്താവിനെ വിളിച്ചു പ്രാർത്ഥിക്കുന്നു. അപ്പോൾ കത്തിച്ച ഒരു മെഴുകുതിരിയും പിടിച്ച് സണ്ണിവെയ്ന്റെ കഥാപാത്രം അലി (ആദ്യമായാണ് അലക്സ് അലിയെ കാണുന്നത്) ജയിൽപ്പുള്ളിയുടെ വേഷത്തിൽ തന്നെ - താടിയുണ്ട് - അവിടെയെത്തുന്നു.
ഉടനെ അലക്സിന്റെ ആത്മഗതം - "കർത്താവു മുസ്ലീമാണോ?"
എന്തായിരിക്കും ഉദ്ദേശിച്ചത്?
താടി വെച്ചവരെയൊക്കെ മുസ്ലിമായും തീവ്രവാദിയായും ചിത്രീകരിക്കുന്ന പൊതുബോധം അടിച്ചേൽപ്പിച്ചതോ അതോ ആ പൊതുബോധത്തെ കളിയാക്കിയതോ?
കളിയാക്കിയതായി കാണാനാണെനിക്കിഷ്ടം.
എന്തായാലും നല്ലൊരു സിനിമ.
തിയറ്ററിൽ പോയി കാണാഞ്ഞതു നഷ്ടമായിപ്പോയി, പ്രത്യേകിച്ചും മലയാള സിനിമയിൽ അപൂർവങ്ങളിൽ അപൂർവമായി മാത്രം കാണുന്ന ലക്ഷദ്വീപിന്റെ മനോഹരദൃശ്യങ്ങൾ തിയറ്ററിൽ നിന്നു തന്നെ കാണേണ്ടതായിരുന്നു.

No comments:

Post a Comment