Sunday, September 7, 2014

ഓണഗുണ്ട്

'ഓണപ്പൂക്കളം'
'ഓണസദ്യ'
'ഓണക്കളികൾ'
'ഓണത്തല്ല്'
ഈ വിഭാഗങ്ങൾക്കൊപ്പം പുതിയതായി ചേർത്തതാണിത്‌...
"ഓണഗുണ്ട്‌"
ചാനലുകളിലാണീ ഗുണ്ടു പൊട്ടിക്കൽ.
സിനിമാ - സീരിയൽ താരങ്ങളും പ്രവർത്തകരും നിരന്നിരുന്നോ ഒറ്റക്കോ ഓണവിശേഷങ്ങൾ പങ്കുവെക്കൽ.
മുറ്റത്തൊരു പൂക്കളം പോലുമിടാത്തവൻ പൂവട്ടിയുമായി പൂപറിക്കാൻ പോയതും ചുക്കുവെള്ളം തിളപ്പിക്കാൻ പോലും അറിയാത്തവൾ പായസമുണ്ടാക്കിയ വിശേഷവുമൊക്കെ പറയും.
കേട്ടാലേ അറിയാം ഗുണ്ടാണെന്ന്...
അതു നമുക്കറിയാമെന്ന് അവർക്കുമറിയാം.
എന്നാലും നമ്മൾ കാണുമെന്ന് അതിലും നന്നായി അവർക്കറിയാം.
കാരണം അവർ ടിവിക്കുള്ളിലും നമ്മൾ അതിനു മുന്നിലുമായിപ്പോയില്ലേ?

No comments:

Post a Comment