Sunday, September 7, 2014

നമുക്കോണം


എനിക്കോണം
നിനക്കു പെരുന്നാൾ
അവനു ക്രിസ്തുമസ്

അപ്പോൾ നമുക്കെന്ത്?

അങ്ങനെയല്ലല്ലോ?
അങ്ങനെയാവാതിരിക്കട്ടെ.
എല്ലാം എല്ലാവരുടേതുമാവട്ടെ
എല്ലാം നമ്മുടേതാവട്ടെ.

- "ങ്ങളെ ഓണല്ലേ? ങ്ങളെത്ര ദിവസം ലീവാകും?"
(ഇന്നു കേൾക്കേണ്ടിവന്നൊരു ചോദ്യം. :-( )

No comments:

Post a Comment