എനിക്കു സഹോദരിമാരില്ല, സഹോദരന്മാരും.
അതുകൊണ്ടു തന്നെ കോഴിക്കോട് ഹോമിയോപ്പതിക് മെഡിക്കൽ കോളേജിലെ പഠനകാലത്ത് ജൂനിയേഴ്സ് മുഴുവൻ 'രതീഷേട്ടാ' എന്നു വിളിക്കുമ്പോൾ മനസ്സിൽ നിറയെ ഒരു സുഖവും സന്തോഷവുമൊക്കെയുണ്ടായിരുന്നു.
വെറുതെ ഒരു ചടങ്ങിനു സീനിയേഴ്സിനെ വിളിക്കുന്ന പോലെ വിളിച്ചവർ കുറേയൊക്കെ ഉണ്ടാവാമെങ്കിലും മിക്കവരും സഹോദരനിർവിശേഷമായ സ്നേഹത്തോടെ വിളിച്ചിരുന്നതായി കരുതാനാണെനിക്കിഷ്ടം.
അതുകൊണ്ടു തന്നെ ആ ബന്ധങ്ങൾ ഇന്നും വലിയൊരു പരിധി വരെ നിലനിർത്താൻ കഴിയുന്നുണ്ട്. കോളേജ് വിട്ട് 10 വർഷം കഴിഞ്ഞിട്ടും ഇന്നും അവിടുത്തെ വിദ്യാർത്ഥികൾ ഭൂരിപക്ഷവും 'ഡോക്ടർ' എന്നോ 'സാർ' എന്നോ വിളിക്കുന്നതിനു പകരം 'രതീഷേട്ടാ' എന്നു വിളിക്കുന്നത് ബാച്ചുകളിൽ നിന്നും ബാച്ചുകളിലേക്ക് പകർന്ന ആ സ്നേഹത്തിന്റെ മറ്റൊരു മുഖം. ജീവിതത്തിലെ അപൂർവമായി മാത്രം ലഭിക്കുന്ന ഭാഗ്യങ്ങളിൽ ഒന്ന്. അതുകൊണ്ടു തന്നെ വ്യക്തിപരമായ അടുപ്പമില്ലാത്ത, ഓൺലൈനിൽ പരിചയപ്പെടുന്ന പല വിദ്യാർത്ഥിസുഹൃത്തുക്കളും 'സാർ' എന്നൊക്കെ വിളിക്കുമ്പോൾ ഒരു അരോചകത്വം തോന്നാറുണ്ട് പലപ്പോഴും
ഇന്ന് ഫേസ്ബുക്കിൽ നിറയേ രക്ഷാബന്ധനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പോസ്റ്റുകൾ കാണുമ്പോൾ കോളേജിലെ അനിയന്മാരെയും അനിയത്തിമാരെയും ഓർമ്മ വന്നു.
അവരിൽ ഒരനിയത്തിമാരും രക്ഷാബന്ധൻ ദിവസം എന്നെ കയറി 'രതീഷേട്ടാ' എന്നു വിളിച്ചതല്ല
ഒരാളും ചരടും കൊണ്ട് എന്റെ പിന്നാലെ വന്നിട്ടും ഇല്ല, വന്നാൽ തന്നെ ഞാനൊട്ടു കൈ നീട്ടി കൊടുക്കാനും നിൽക്കുമായിരുന്നില്ല.
ഇതൊക്കെ മനസ്സിൽ ഉണ്ടാകേണ്ടതാണ്.
അല്ലാതെ ഏതെങ്കിലും മതസംഘടനകൾ ഉദ്ബോധനം നടത്തി ഒരു ദിവസം കയ്യിലൊരു ചരടും കെട്ടി കാവിക്കുറിയും തൊട്ടു നടന്നാൽ ഉണ്ടാകുന്നതല്ല. സാഹോദര്യത്തിന്റെ പ്രതീകമെന്നതിലുപരി ഒരു മതസംഘടനയുടെ പ്രതീകമാണിന്നു കേരളത്തിൽ ആ ചരട്.
മനുഷ്യർ തമ്മിലുള്ള സാഹോദര്യമാണ് എല്ലാ മതങ്ങളുടെയും അടിസ്ഥാനം. മറ്റെല്ലാ കാര്യങ്ങളിലും അന്യമതങ്ങളെ മാനസികമായി അകറ്റി നിർത്തി, വിഭാഗീയത വളർത്തി, ശാരീരികമായി എതിരിട്ട് വർഷത്തിൽ ഒരിക്കൽ സ്വന്തം മതത്തിന്റെ ആചാരമായി കയ്യിൽ ചരടു കെട്ടിയാൽ പുലരുന്നതല്ല ആ സാഹോദര്യം.
മതങ്ങൾക്കതീതമായി പുലരട്ടെ മനസ്സുകളിൽ സാഹോദര്യം.
എന്റെ എല്ലാ സഹോദരങ്ങൾക്കും ഹൃദയത്തോടു ചേർത്തുവെച്ച് സ്നേഹവും സാഹോദര്യവും നേരുന്നു,
ഒരു ദിവസത്തേക്കല്ല, ജീവിതം മുഴുവനും...
(ആരെയും ടാഗ് ചെയ്യുന്നില്ല, ടാഗിങ്ങിന്റെ പരിധിയിൽ ഒതുക്കാവുന്നതല്ല എന്റെ സഹോദരങ്ങളുടെ പേരുകൾ)

--------------------------------------------------------------------------------------
ഈ പോസ്റ്റിൽ ഇടേണ്ടി വന്ന ചില കമന്റുകൾ കൂടി..
--------------------------------------------------------------------------------------
പരിഹാസം നന്നായി. പക്ഷേ അത് കയ്യിൽ ഫാഷൻ പോലെ നിങ്ങ്ടെ ചരടും കെട്ടി ഹാൻസും ചവച്ച് കുറിയും തൊട്ട് ക്വൊട്ടേഷൻ പണിക്കും പീഡനത്തിനും പോകുന്ന ആ പറഞ്ഞ കാവി ഭീകരന്മാർക്കു കൂടിയൊന്നു ഉപദേശിച്ചുകൊടുത്തേക്കൂ. ചിലപ്പൊ അവർക്കാ ഉപദേശം ഒരു മൂലധനം ആയാലോ. പിന്നെ നിങ്ങളീ നടത്തുന്ന ആചാരം കൊല്ലം തോറും നടത്തുന്നവരല്ല ഡൽഹിയിൽ ഒരു പെൺകുട്ടിയെ പീഡിപ്പിച്ചതെന്നു ഉറപ്പുണ്ടോ? ഫ്രന്റ്ഷിപ്പ് ഡേയും വാലന്റൈൻസ് ഡേയും ഒക്കെ വിദേശീയമെന്ന് പറഞ്ഞ് എതിർക്കുന്നെങ്കിൽ പിന്നെ എന്തിനാ ഒരു സഹോദര ഡേ? സ്വദേശീയമാണെന്നു കരുതി എല്ലാ വിഡ്ഢിത്തവും കയറി പിന്തുടരണം എന്നുണ്ടോ? നല്ല കാര്യം റഷ്യയിലായാലും ചൈനയിലായാലും ഉഗാണ്ടയിലായാലും നിന്ന് ഫോളോ ചെയ്യാം. എന്താ തെറ്റ്? പിന്നെ താലി കെട്ടുന്ന പോലെയാണല്ലൊ കൊല്ലത്തിലൊരിക്കൽ ചരടുകെട്ടുന്നത്. ഭാരതീയമാണെന്നും പറഞ്ഞ് ഇവിടുത്തെ സകല അബദ്ധങ്ങളും അംഗീകരിക്കേണ്ട കാര്യമില്ല. തെറ്റുണ്ടെങ്കിൽ അതിനെ എതിർക്കുക തന്നെയാണു വേണ്ടത്. നല്ലത് എവിടെനിന്നാണെങ്കിലും സ്വാശീകരിക്കുകയും വേണം. അല്ലെങ്കിൽ പിന്നെ രാകേഷ് ഡോക്ടർ ആയുർവ്വേദം പഠിച്ച് ഭാരതത്തിൽ പ്രാക്റ്റീസ് ചെയ്യേണ്ടേ? റേഡിയോളജിയും ഹോമിയോപ്പതിയും പഠിച്ച് ഒരു മുസ്ലിം രാജ്യത്തു പോയി ജോലി ചെയ്യണോ?
രക്ഷാബന്ധൻ ഉത്തരേന്ത്യയിൽ പലയിടത്തും നന്നായി ആചരിക്കുന്നുണ്ടാവും. പക്ഷെ നിങ്ങൾ എന്തൊക്കെ പറഞ്ഞാലും കേരളത്തിൽ അതിന്റെ അർത്ഥം ഉൾക്കൊള്ളാതെ നടത്തുന്ന ഒരു കോലം കെട്ടൽ മാത്രമാണീ രാഖി കെട്ടൽ. ഇവിടെ കുറേ ആർ.എസ്.എസ്. കാർ ഈ സാധനം കടയിൽ നിന്നു വാങ്ങി കയ്യിൽ കെട്ടി നടക്കുന്നുണ്ടെന്നല്ലാതെ സഹോദരി സഹോദരനു കെട്ടിക്കൊടുക്കലൊക്കെ ഉണ്ടോ? ഇതെന്തോ സംഘപരിവാറിന്റെ മെമ്പർഷിപ്പ് പ്രവർത്തനമാണെന്നു ധരിച്ച് കെട്ടിനടക്കുന്നവരെ വരെ എനിക്കറിയാം. അതൊക്കെ കാണുമ്പോൾ വിമർശനം വന്നെന്നു വരും. അല്ലെങ്കിൽ പോയി ശരിക്കും ഇതെന്താണു സംഭവം എന്നൊന്നു പോയി ഉപദേശിച്ചു കൊടുത്തേക്കൂ..
മതാചാരങ്ങളൊക്കെ നല്ലതിനാണു ഡോക്ടറേ, അതിനോടൊന്നും ആർക്കും എതിർപ്പില്ല. പക്ഷേ അതൊക്കെ വെറും വെച്ചുകെട്ടലായി തരം താഴും, തല്പരകക്ഷികൾ സ്വാർത്ഥതാല്പര്യങ്ങൾക്കായി വളച്ചൊടിച്ചാൽ.
എല്ലാ പെൺകുട്ടികളെയും സഹോദരിമാരായി കാണാനുള്ള മനസ്സ് ഈ രാഖി കൊണ്ട് ഉണ്ടായാൽ ഇവിടെ പീഡനങ്ങൾ ഇല്ലാതാകില്ലേ? പക്ഷേ അതു നടക്കുന്നുണ്ടോ?
----------------------------------------------------------------------------------------
ഞാൻ
ആ ദിനത്തിനെതിരെയോ ആചരിക്കുന്നതിനെതിരെയോ അല്ല പറഞ്ഞത്. ഒന്നുമറിയാതെ
കയ്യിൽ ഒരു ചരടുമാത്രം കെട്ടി അതിനെ ഒരു മതചിഹ്നമായി കൊണ്ടുനടക്കുന്ന
വിവരക്കേടിനെയാണ്.െന്തായാലും കേരളത്തിൽ ഇതു കെട്ടി നടക്കുന്നവരിൽ 80
ശതമാനവും സഹോദരികൾ കെട്ടിക്കൊടുത്തല്ല അതും കൊണ്ടു നടക്കുന്നതെന്ന്
ആർക്കാണറിയാത്തത്
-------------------------------------------------------------------------------------------------
ഞാൻ
അലഹബാദിലും അഹമ്മദാബാദിലും ഒന്നും പോയിട്ടും പഠിച്ചിട്ടും ഇല്ലെങ്കിലും
കുറേ ഹിന്ദി സിനിമയും ഭാര്യ കാണുന്ന ഹിന്ദി സീരിയലിന്റെ അവിടുന്നും
ഇവിടുന്നും ഒക്കെയും കാണുന്നതുകൊണ്ട് ആ സംഭവം എന്താണെന്നൊക്കെ നന്നായറിയാം.
അതൊക്കെ അങ്ങ് ഉത്തരേത്യയില്. പിന്നെ അതിന്റെ പവിത്രതയും ദിവ്യത്വവും
ഒക്കെ അവിടെ നിൽക്കട്ടെ, ഈ പറയുന്ന അലഹബാദിൽ നിന്നും അധികം അകലെയല്ലാത്ത
ഡൽഹി ബലാൽസംഗത്തിന്റെ കൂടി തലസ്ഥാനമായതും അലഹബാദ് കൂടി ഉൾപ്പെടുന്ന
ഉത്തർപ്രദേശിൽ ജാതിമാറി കല്യാണം കഴിച്ചാൽ പെൺകുട്ടികളെയും ബന്ധുക്കളായ
സ്ത്രീകളെയും ബലാൽസംഗം ചെയ്യുന്നതും കൊന്നു കെട്ടിത്തൂക്കുന്നതും നഗ്നരായി
നടത്തിക്കുന്നതുമൊക്കെ വളരെ പവിത്രമായാണല്ലോ... താഴ്ന്ന ജാതിയിലെയോ അന്യ
മതത്തിലെയോ ഒരു യുവാവിനു ചരടുകെട്ടാൻ ഒരു ഉന്നത ജാതിക്കാരിയായ യുവതിക്കോ
തിരിച്ചോ ചെയ്യാന്മാത്രം പവിത്രതയൊന്നും ആ കെട്ടലിനു ഇല്ലാത്തിടത്തോളം ആ
ആചാരം ലോകത്തിനു മുന്നിലോ പിന്നിലോ വെച്ചാൽ വെക്കുന്നവർ നാണം കെടും,
അത്രന്നേ...
പിന്നെ ആ പോസ്റ്റർ..
ഒന്നാമത്തെ കാര്യം അങ്ങനെയൊരു പരിപാടി ഡി.വൈ.എഫ്.ഐ. ആഹ്വാനം ചെയ്ത് നടത്തിയിട്ടില്ല.
രണ്ടാമത്, അങ്ങനെ നടന്നാൽ നിങ്ങൾക്കെന്താ പ്രശ്നം? ഹിന്ദു മുസ്ലിമിനും മുസ്ലിം ക്രിസ്ത്യാനിക്കും നായർ ഈഴവനും പട്ടികജാതിക്കാരൻ നമ്പൂരിക്കും കയ്യിൽ ചരടു കെട്ടിയാൽ അത് ആ ആചാരത്തെ അങ്ങ് സ്വാശീകരിക്കലല്ല, മറിച്ച് ശാഖയിൽ കാര്യവാഹക് കെട്ടിക്കൊടുക്കുന്ന ചരടും കെട്ടി കാവിക്കുറീം തൊട്ട് രക്ഷാബന്ധൻ ചുക്കോ ചുണ്ണാമ്പോ എന്നറിയാതെ ആചരിക്കുന്ന / ആഘോഷിക്കുന്ന കേരളത്തിലെ സംഘിക്കുഞ്ഞുങ്ങളുടെ മുഖത്ത് നോക്കി "ത്ഫൂ..." എന്ന് നീട്ടിത്തുപ്പലാണെന്ന് മനസ്സിലാക്കാൻ ഒരുമാതിരിപ്പെട്ട ആർക്കും പറ്റും. അതുകൊണ്ട് അതും പറഞ്ഞു വരണ്ട.
പിന്നെ ചെഗുവേര...
കഞ്ചാവും ചുരുട്ടും തിരിച്ചറിയാത്തവരോട് അതിനെക്കുറിച്ച് കൂടുതലൊന്നും പറയേണ്ട കാര്യമില്ല.
എങ്കിലും ഒന്ന് മാത്രം പറയുന്നു...
ഒരു ഡോക്ടറായിരുന്ന ചെ അദ്ധ്വാനിക്കുന്നവന്റെ വിശപ്പകറ്റാൻ, മനുഷ്യരെ മുഴുവൻ തുല്യരാക്കാൻ, സാമ്രാജ്യത്വത്തെ ഇല്ലാതാക്കാൻ വേണ്ടി പോരാടി സ്വന്തം ജീവൻ നൽകി
ഇന്ന് ഒരു ഡോക്ടറായ പ്രവീൺ തൊഗാഡിയ മതത്തിന്റെ പേരിൽ സ്പർദ്ധ വളർത്തി മനുഷ്യനെയും മനുഷ്യനെയും തമ്മിലടിപ്പിച്ച് അന്യരുടെ ജീവനെടുക്കാൻ വേണ്ട് ജമം ഉഴിഞ്ഞു വെച്ചിരിക്കുന്നു..
അതുപോലുള്ള ഭാരതീയരേക്കാൾ ഞങ്ങൾ അഭിമാനത്തോടെ പോസ്റ്ററിൽ വെക്കുന്നത് ചെയെ പോലുള്ള വിദേശീയരെയാണ്, ഹൃദയത്തിൽ സൂക്ഷിക്കുന്നതും...
അതുകൊണ്ട് ആ ചരടും കെട്ടി നടക്കുന്ന കാവിക്കുഞ്ഞുങ്ങളുടെ ബോധം ഇത്തിരിയെങ്കിലും മെച്ചപ്പെടുത്താൻ ശ്രമിക്കൂ

------------------------------------------------------------------------------------------------
വണ്ടി പിന്നെയും തിരുനക്കരെ തന്നെ..
ഇവിടെയാരാ ഡോക്ടറേ ആചാരത്തെ കുറ്റം പറഞ്ഞത്?
ഇന്ത്യ ഒരു വലിയ രാജ്യമാണ്. ഇവിടെ ഓരോ സംസ്ഥാനത്തെയും ആചാരങ്ങൾ തമ്മിൽ പല രാജ്യങ്ങളിലേതുപോലെ വ്യത്യസ്ഥതയുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്ന രക്ഷാബന്ധൻ എങ്ങനെ കേരളത്തിലെത്തിയെന്നും ഏതു വഴിക്കെത്തിയെന്നും അതിനെ പറ്റി ഒരു വിവരവുമില്ലാത്ത സാധാരണക്കാർ എന്തുകൊണ്ട് അത് ആചരിച്ചുതുടങ്ങിയെന്നും അതു കെട്ടിക്കൊടുക്കുന്നത് പെങ്ങന്മാരാണോ എന്നുമൊക്കെ ഇവിടെ അത്യാവശ്യം ലോകവിവരമുള്ളവർക്കൊക്കെ അറിയാം. പിന്നെ എന്തിനീ കണ്ണടച്ചിരുട്ടാക്കൽ?
ഞാൻ ആ പോസ്റ്റിട്ടത് എനിക്കു സംഘികളെയും അവരുടെ കയ്യിൽകെട്ടും കുറിയുമെല്ലാം കണ്ടാൽ ഓക്കാനം വരും എന്നതുകൊണ്ടുതന്നെയാണ്. ഒരു സംശയവും വേണ്ട. അവരും സുഡാപ്പികളുമൊക്കെ ഇവിടെ മതത്തിന്റെ പേരിൽ മനുഷ്യനെ തമ്മിലടിപ്പിക്കുന്നിടത്തോളം അവരെ കാണുമ്പോൾ എനിക്കു മനം പിരട്ടലും ഓക്കാനവും വരുന്നത് തുടർന്നുകൊണ്ടേയിരിക്കും. കേരളത്തിൽ രക്ഷാബന്ധൻ ആചരിക്കുന്നത് സാഹോദര്യത്തിന്റെ പേരിലല്ല, മറിച്ച് മതസംഘടനയുടെ ശക്തി തെളിയിക്കലിന്റെ ഭാഗമാണെന്നു ഉത്തമ ബോദ്ധ്യമുള്ളിടത്തോളം ആ അനാചാരത്തെ - ഉത്തരേന്ത്യയിൽ നിന്നും ഗൂഢലക്ഷ്യത്തോടെ കെട്ടിയിറക്കിയ ആചാരത്തെ - എതിർക്കുക തന്നെ ചെയ്യും.
പിന്നെ എന്തൊക്കെ രീതിയിൽ ഭംഗിവാക്കുകൾ ഉപയോഗിച്ചുപറഞ്ഞാലും താങ്കൾ ഈ പോസ്റ്റിനെ എതിർക്കുന്നത് സമത്വവും സാഹോദര്യവും ഉയർത്തിപ്പിടിക്കുന്ന ഒരു ആചാരത്തെ താഴ്ത്തിക്കെട്ടി എന്നതിലുപരി താങ്കൾ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തെ എതിർക്കുന്നു എന്നതിന്റെ പേരിലാണെന്ന് "ചെ" എന്നതിനെ "ഛെ" എന്നെഴുതിയതുകൊണ്ടുതന്നെ മനസ്സിലാക്കാം..
പിന്നെ അന്യമതക്കാരനെ വെറുക്കാൻ പഠിപ്പിക്കുന്നതിനേക്കാൾ മെച്ചമാണ് മറ്റൊരു മനുഷ്യനെ സ്നേഹിക്കാൻ പഠിപ്പിക്കുന്നത് എന്നും അതുകൊണ്ട് തന്നെ ആ പ്രത്യയശാസ്ത്രം പഠിപ്പിച്ചുതന്നവന്റെ ചുണ്ടിൽ ഒരു ചുരുട്ടിരുന്നതുകൊണ്ട് ഒരു യുവതലമുറയും വഴിതെറ്റിപ്പോകില്ലെന്നു ഞങ്ങൾക്കുറപ്പുണ്ട്. കാരണം അതൊരിക്കലും കയ്യിലെ തൃശൂലത്തോളം അപകടകാരിയല്ല.
പിന്നെ മറ്റൊരു കാര്യം കൂടി...
രാഖികെട്ടാനും തൊപ്പിവെക്കാനും കൊന്തയിടാനുമുള്ള സ്വാതന്ത്ര്യം ഓരോ വ്യക്തിക്കുമുണ്ട്.
ആ സ്വാതന്ത്ര്യം നിലനിർത്താനായി പോരാടുന്നവർ തന്നെയാണു കമ്മ്യൂണിസ്റ്റുകാർ...
പക്ഷെ അത് അടിച്ചേൽപ്പിക്കുന്നതിനെയും ഒന്ന് ചെയ്തുകൊണ്ട് മറ്റുള്ളതിനെ എതിർക്കുന്നതിനെയും വ്യക്തികളുടെ സ്വാതന്ത്ര്യമെന്നതിലുപരി മതസംഘടനകളുടെ അജണ്ടയാക്കി മനുഷ്യരെ തമ്മിലടിപ്പിക്കുന്നതിനെയും എതിർക്കുക തന്നെ ചെയ്യും.
താങ്കളുടെ പെങ്ങൾ താങ്കൾക്കു കെട്ടിത്തരുന്ന രാഖി പോലെയല്ല താങ്കളുടെ ശാഖയിലെ കാര്യവാഹക് താങ്കൾക്കു കെട്ടിത്തരുന്ന രാഖി എന്ന് മനസ്സിലായിട്ടും മനസ്സിലാകാതെ നടിക്കുന്നതിൽ എനിക്കിനി കൂടുതലൊന്നും പറയാനില്ല. ഇവിടെ നിർത്തുന്നു.

No comments:
Post a Comment