Wednesday, August 6, 2014

സ-ശാ-രു-ബി & ഉചാ കേരളം

"തക്കാളിക്കു തീവില..."
"ഓ തക്കാളി വേണ്ടെന്നു വെക്കാം"
"ഡീസൽ വില പിന്നെയും കൂട്ടി"
"എന്റെ കാറു പെട്രോളാ"
"പ്ലസ് ടു അഴിമതി"
"ഓ എന്റെ മക്കളൊന്നും പ്ലസ്ടു ആയില്ല"
"ഗാസയിൽ പിഞ്ചുകുഞ്ഞുങ്ങളെ കൊന്നൊടുക്കുന്നു"
"ഓ എന്റെ മക്കളു കേരളത്തിലാ"
"മഴക്കെടുതി"
"നമുക്കെന്താ കാര്യം? സ്കൂളിനു മാത്രമല്ലേ അവധിയുള്ളൂ."
.
.
.
.
.

"രുക്സാന തല ചുറ്റിവീണു"
"ഹൊ സമാധാനമായി. തല ചുറ്റിവീണ ഫോട്ടോ കണ്ടപ്പഴാ അതാണു രുക്സാനയെന്നു മനസ്സിലായത്. ആ രണ്ടെണ്ണത്തിൽ ഏതാണു ബിന്ധ്യ? ഏതാണു രുക്സാന? എന്നു മനസ്സിലാകാൻ വേണ്ടി എല്ലാ ചാനലും മാറ്റി മാറ്റി വാർത്ത കണ്ടിട്ടും കാര്യമുണ്ടായില്ല. ഇപ്പഴാ കാര്യം മനസ്സിലായത്. ഭാഗ്യം ഓൾക്ക് തല ചുറ്റീത്. ആ സരിതേടെ വാർത്ത കത്തിനിന്ന കാലം കഴിഞ്ഞ ശേഷം ഇപ്പഴാ ഇത്രയധികം നേരം വാർത്ത കേട്ട് നേരം കളഞ്ഞത്. പിന്നെ അളിയാ, നമ്മടെ അബ്ദുള്ളക്കുട്ടീടെ ബുക്ക് ഇറങ്ങിയോ?"

1 comment:

  1. പ്രശ്നത്തെപ്പറ്റി പഠിച്ചശേഷം പ്രതികരിക്കാം!

    ReplyDelete