അശ്ലീലപരമായതോ വ്യക്തിപരമായി വ്യാജ ആരോപണങ്ങൾ വഴി അവഹേളിക്കുന്നതോ ആയ
പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ ഭരണാധികാരികളെക്കുറിച്ചല്ല മറ്റാരെക്കുറിച്ച്
എഴുതിയാലും തെറ്റാണെന്നതു സമ്മതിക്കുമ്പോൾ തന്നെ ഒരു ഭരണാധികാരിയും
വിമർശനത്തിനു അതീതനല്ല എന്ന് ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു.
നരേന്ദ്രമോഡിയല്ല ആരായാലും ജനവിരുദ്ധമായ നയങ്ങൾ നടപ്പാക്കി ജനജീവിതം ദുസ്സഹമാക്കിയാൽ, സാമൂഹ്യ-രാഷ്ട്രീയ-ഭരണ വിഷയങ്ങളിൽ തലതിരിഞ്ഞ നിലപാടെടുത്താൽ എതിർക്കപ്പെടുകയും വിമർശിക്കപ്പെടുകയും തന്നെ ചെയ്യും.
"ആർഷഭാരത"കാലഘട്ടത്തിലെ രാജവാഴ്ചയോ ഏകാധിപത്യമോ അല്ല, ജനാധിപത്യമാണ് ഇന്ത്യയിലെന്നും അത് എത്ര തൃശൂലങ്ങൾ കുത്തിയിറക്കിയാലും എത്ര ദണ്ഡ കൊണ്ട് പ്രഹരിച്ചാലും തകരില്ലെന്നും ഇത്രയും കാലം കുണ്ഡലിനീനാഡിവഴി കാറ്റു കടന്നുപോയിട്ടും ഇവർക്കൊന്നും മനസ്സിലാകാത്തത് കഷ്ടം തന്നെ.
നമോ നാമം ജപിക്കുന്നവർക്ക് നരേന്ദ്രമോഡിയെ ദൈവതുല്യനായി വാഴ്ത്തിപ്പാടാം, കാരണം ദൈവം ഇന്ത്യയിൽ ഒരു പോലീസ് സ്റ്റേഷനിലും വ്യക്തിഹത്യക്ക് പരാതിനൽകില്ലെന്നുറപ്പാണല്ലോ..
പക്ഷേ നരേന്ദ്രമോഡി എന്ന ഇന്ത്യൻ പ്രധാനമന്ത്രി തന്റെ മുൻ ഗാമികളുടെ വഴിയേ തെറ്റായ സാമ്പത്തിക-വിദേശ-ആഭ്യന്തര നയങ്ങൾ അടിച്ചേൽപ്പിച്ച് ഇന്ത്യയെ വീണ്ടും തകർച്ചയിലേക്കു നയിച്ചാൽ അദ്ദേഹത്തിന്റെ പാർട്ടിക്കു വോട്ടു ചെയ്തവരുൾപ്പെടെ പ്രതികരിക്കുക തന്നെ ചെയ്യും, സോഷ്യൽ മീഡിയയിൽ മാത്രമല്ല, തെരുവിലും.
അതൊരു ഇന്ത്യൻ പൗരന്റെ ജീവിക്കാനുള്ള അവകാശം മാത്രമാണ്.
രാജാവിനേക്കാൾ വലിയ രാജഭക്തി കാണിക്കുന്ന കേരള പോലീസിന് ഒരു പക്ഷേ ലോക്കപ്പും ജയിലറകളും തികയാതെ വന്നേക്കാം അന്ന്...

No comments:
Post a Comment