|
| | ഇന്നത്തെ മാതൃഭൂമി പത്രത്തിൽ ആദ്യപേജിൽ തന്നെ വന്ന രണ്ടു വാർത്തകൾ... |
|
 1. "ഗർഭച്ഛിദ്രത്തിനു മരുന്നു നൽകി യുവതി മരിച്ചു, ഹോമിയോ ഡോക്ടർ അറസ്റ്റിൽ"
ഒരു വാർത്ത കിട്ടിയാൽ അത് അതേ പടി പ്രസിദ്ധീകരിക്കാനാണോ അതോ ആ
വാർത്തയെക്കുറിച്ചു അന്വേഷിച്ച് വായനക്കാർക്കു മുന്നിൽ സത്യം
തുറന്നുകാട്ടാനാണോ ഒരു പത്രം ശ്രമിക്കേണ്ടത്? യാതൊരു അടിസ്ഥാനയോഗ്യതയുമില്ലാതെ ഹോമിയോ "ഡോക്ടർ" എന്ന് ഒരു ബോർഡ് തൂക്കി ഒരാൾ പ്രാക്റ്റീസ് ചെയ്താൽ അയാൾ ഡോക്ടർ ആകുമോ?
ഹോമിയോപ്പതിയിലെ ഒരു അടിസ്ഥാന യോഗ്യതയും ഇല്ലാതെ, ഒരു മെഡിക്കൽ കോളേജിലും
പഠിക്കാതെ, കേരളത്തിലെ സർക്കാരുകൾക്ക് ആർജ്ജവവും നട്ടെല്ലും ഇല്ലാത്തതിനാൽ
ഒരു ഫലപ്രദമായ നിയമം ഇന്നുവരെ കൊണ്ടുവന്നില്ല എന്ന കച്ചിത്തുരുമ്പിൽ മാത്രം
പിടിച്ച് ജനങ്ങളുടെ ജീവൻ കൊണ്ടു പന്താടുന്ന ഇത്തരം ചെറ്റകൾ കേരളത്തിൽ
ഇന്നും നിലനിൽക്കുന്നത് ഹോമിയോപ്പതിയുടെ തെറ്റല്ല. ഇവനെപ്പോലുള്ളവർ
ചികിത്സാപിഴവുകൾമൂലം അകത്തായാൽ ഉടനെ "ഹോമിയോ ഡോക്ടർ അറസ്റ്റിൽ" എന്നു
വെണ്ടക്ക നിരത്തുന്ന നിങ്ങൾ പത്രക്കാരുടെ നെല്ലും പതിരും തിരിച്ചറിയാനുള്ള
വിവേകക്കുറവുകൊണ്ടാണ്. ഇത്തരക്കാർ അറസ്റ്റിലാകുമ്പോൾ വ്യാജചികിത്സ
നിയന്ത്രിക്കാത്തതുമൂലം കേരളത്തിലെ ആരോഗ്യമേഖല നേരിടുന്ന
വെല്ലുവിളികളെക്കുറിച്ചൊരു വാർത്ത നൽകൂ.. അതാണു സമൂഹത്തോട്
ഉത്തരവാദിത്വമുള്ള പത്രവും പത്രലേഖകരും ചെയ്യേണ്ടത്. ഏറ്റവും
ചുരുങ്ങിയത് ആ വ്യാജന്റെ പേരെങ്കിലും സത്യസന്ധമായി റിപ്പോർട്ട്
ചെയ്യാമായിരുന്നു. ബിജു ലാസർ അല്ല രാജു ലാസർ ആണ്. കസ്റ്റഡിയിൽ നിന്ന്
ഊരിപ്പോയാലും അയാൾക്കു രോഗികൾ ഉണ്ടാകണം എന്ന് എന്തെങ്കിലും നിർബന്ധമുണ്ടോ
മാതൃഭൂമിക്ക്? 2. "ധനകാര്യസ്ഥാപനത്തിന്റെ ഭീഷണി : സി.പി.ഐ. ബ്രാഞ്ച് സെക്രട്ടറി തൂങ്ങി മരിച്ചു"
വിവരക്കേടേ നിന്റെ പേരോ മാതൃഭൂമി? ഇന്നത്തെ മാതൃഭൂമി പത്രത്തിൽ ആദ്യപേജിൽ തന്നെ വന്ന രണ്ടു വാർത്തകൾ...

ഈ വാർത്തയിൽ ഭീഷണിപ്പെടുത്തിയ ധനകാര്യസ്ഥാപനത്തിന്റെ പേരുണ്ടോ എന്നറിയാൻ
ഞാൻ അരിച്ചുപെറുക്കി നോക്കി. തിരൂരിലെ സ്വകാര്യ സ്ഥാപനം പോലും!!!
മരിച്ചയാളുടെയും കുടുംബത്തിന്റെയും മുഴുവൻ വിവരങ്ങളുമുണ്ട്.
ഗർഭച്ഛിദ്രവാർത്തയിൽ മരിച്ച പെൺകുട്ടിയുടെ പേരും മറ്റു വിവരങ്ങളുമുണ്ട്.
പക്ഷേ ഒരാളുടെ മരണത്തിനു കാരണമായ ബ്ലേഡുകമ്പനിയുടെ പേരു കൊടുക്കാനുള്ള
ധൈര്യമില്ല, തന്റേടമില്ല. പണം കൊടുത്തു പത്രം വാങ്ങി വായിക്കുന്നവരോട്
നിങ്ങൾ ആത്മാർത്ഥത കാണിക്കേണ്ട. പക്ഷേ സ്വന്തം മനഃസാക്ഷിയോടെങ്കിലും
ഒരിത്തിരി ആത്മാർത്ഥത കാണിച്ചുകൂടെ? ഗുണപാഠം: വല്ലവനും
എഴുതുന്ന പുസ്തകത്തിൽ സ്വന്തം പേരെഴുതിവെച്ചാൽ സ്വന്തം പുസ്തകം
ആകുന്നതുപോലെ വല്ലവനും ഒരു ക്ലിനിക്കിട്ട് അതിനു മുന്നിൽ ഹോമിയോ ഡോക്ടർ
എന്നെഴുതിവെച്ചാൽ അവൻ ഹോമിയോ ഡോക്ടറാകും (...അത്രേ). (മാധ്യമവും ഇതുപോലെയുള്ള കുറേ വിവരക്കേടുകൾ നിരത്തിയിട്ടുണ്ടെന്ന് കേട്ടു. ഓൺലൈൻ എഡീഷനിൽ നോക്കിയിട്ടു കിട്ടിയില്ല)
|
No comments:
Post a Comment