Preetha Prabhakar
പ്രീത...
തിരുവനന്തപുരം ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിനി.
കേരളത്തിലെ ഹോമിയോപ്പതിക്ക് മെഡിക്കൽ കോളേജുകളിലെ വിദ്യാർത്ഥിസമൂഹത്തിൽ ഒരു പുതിയ കാൽ വെപ്പ് വെച്ചു എന്നതാണ് ഈ പെൺകുട്ടിയെക്കുറിച്ച് ഇപ്പോൾ എഴുതാൻ ഇടയാക്കിയത്.
നാഷണൽ സർവീസ് സ്കീമിന്റെയും മറ്റും ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പുകളും മറ്റു പ്രവർത്തനങ്ങളുമെല്ലാം വിദ്യാർത്ഥികൾ നടത്താറുണ്ട്, ഈയുള്ളവന്റെയൊക്കെ പഠനകാലത്തും എൻ.എസ്.എസ്. യൂണിറ്റ് സെക്രട്ടറി എന്ന നിലയിൽ അത്തരം പ്രവർത്തനങ്ങൾ നടത്തിയിരുന്നു.
പക്ഷേ ഇത്തരമൊരു കാര്യം ആദ്യമായായിരിക്കും.
Atmikha - Enlighten the Soul
സാമൂഹ്യ സേവനത്തിനായി ഒരു സംഘടന തന്നെ രൂപീകരിച്ച് സ്ത്രീകൾക്കും കൗമാരപ്രായക്കാർക്കും ശാരീരിക-മാനസിക ന്യൂനതകൾ നേരിടുന്നവർക്കും വേണ്ടി മെഡിക്കൽ ക്യാമ്പുകളും കൗൺസിലിങ് ക്ലാസുകളും മറ്റു സേവന പ്രവർത്തനങ്ങളും നടത്തുന്നു, ഏതാനും വിദ്യാർത്ഥിസുഹൃത്തുക്കളുടെയും സേവനസന്നദ്ധരായ മറ്റു സമാനമനസ്കരുടെയും സഹകരണത്തോടെ.
ഏതാനും വർഷങ്ങൾക്കു മുൻപ് ഒരപകടത്തിൽ പെട്ട് ശരീരം തളർന്ന് കിടപ്പിലായിട്ടും സ്വന്തം മനസ്ഥൈര്യം കൊണ്ട് അതിൽ നിന്നും ഒരു പരിധി വരെ വിമുക്തയായവളാണീ പെൺകുട്ടി എന്നു കൂടി അറിയുമ്പോഴാണ് നമ്മുടെ ശിരസ്സ് അറിയാതെ വീണ്ടും കുനിഞ്ഞു പോകുന്നത്.. ബഹുമാനം കൊണ്ടും സ്വയം എന്ത് ചെയ്യുന്നു എന്ന മനഃസാക്ഷിയുടെ ചോദ്യത്തിനു മുന്നിലും.
ഹോമിയോപ്പതി സമൂഹവും പൊതുസമൂഹവും ഈ മാതൃകാപരമായ പ്രവർത്തനം ഈ പോസ്റ്റിലൂടെ ഒന്നറിഞ്ഞെങ്കിൽ... കുറച്ചു പേരെങ്കിലും ഇത്തരം സേവനപ്രവർത്തനങ്ങൾക്കായി മനസ്സിനെയും സമയത്തെയും പാകപ്പെടുത്തിയെങ്കിൽ....
സഹോദരീ..
കേവലം ഒരു അഭിനന്ദനത്തിലൂടെ നിന്നെ വിലകുറച്ചു കാണിക്കാൻ എനിക്കു കഴിയില്ല
എന്നും നിനക്കു നന്മകൾ മാത്രം കൈവരട്ടെ....

No comments:
Post a Comment