ഒരു രണ്ടുവര & നാലുവര കോപ്പി വാങ്ങി എഴുതിപ്പഠിക്കണം...
കുറച്ചു കാലമായി ആകെ എഴുതുന്ന സാധനങ്ങൾ പ്രിസ്ക്രിപ്ഷനും ഡി.എം.ഒ. ഓഫീസിലേക്കുള്ള കത്തുകളും മാത്രമാണ്, ബാക്കിയെല്ലാം കീബോർഡിലെ ചിക്കിപ്പെറുക്കൽ.
വന്നു വന്ന് എഴുതിയതിന്റെ ഭാഷ വരെ മനസ്സിലാകാതായി.
പ്രിസ്ക്രിപ്ഷൻ പിന്നെ വിടാം. മനസ്സിലാകുന്ന രീതിയിൽ പ്രിസ്ക്രിപ്ഷൻ എഴുതിയാൽ ഡോക്ടർ സമൂഹത്തിൽ നിന്നു പുറത്താക്കും എന്നൊരു ഉൾഭയം ഇല്ലാതില്ല. അതാണല്ലോ അതിന്റെ ഒരിത്.
ഇംഗ്ലീഷ് അത്രയെങ്കിലും എഴുതുന്നതു കൊണ്ട് വലിയ കുഴപ്പമില്ലെന്നു കരുതാം. പക്ഷെ മലയാളം.. കയ്യൊന്നും വേണ്ടരീതിയിൽ വളയാതെയും തിരിയാതെയുമായി അക്ഷരങ്ങൾക്കനുസരിച്ച്. സ്പീഡും തീരെ കുറവ്.
എന്തായാലും ഇനിയിപ്പോ ശരണം കോപ്പിയെഴുത്തു തന്നെ.
വാൽ :
പിന്നെ ഇതു വായിച്ച് "ഓ, അല്ലെങ്കിലിപ്പൊ നിന്റെയെഴുത്തു പണ്ട് സുന്ദരവും സുമുഖവും ആയിരുന്നല്ലോ, കാക്ക കൊത്തിപ്പെറുക്കിയ പോലെ" എന്നു ചൊറിയാൻ വരുന്നവരോട് ഒരു കാര്യം "അന്നൊക്കെ ഞാനെഴുതിയത് എനിക്കെങ്കിലും വായിക്കാൻ പറ്റിയിരുന്നു മക്കളേ :-( "

No comments:
Post a Comment