Wednesday, August 6, 2014

മഞ്ഞഭൂമി

മറ്റെല്ലാ പത്രങ്ങളും ഐ.എച്ച്.കെ. നൽകിയ വാർത്ത കൊടുത്തിട്ടും മാതൃഭൂമിയിലെ അഹങ്കാരികൾ മാത്രം സി.ഐ. പറഞ്ഞു എന്ന പേരിൽ പഴയ വാർത്തക്ക് ഒന്നു കൂടി പിൻബലം നൽകുന്ന വിധത്തിൽ ഹോമിയോ ഡോക്ടർ എന്ന് ഉറപ്പിക്കാവുന്ന വിധത്തിലുള്ള വാർത്ത നൽകിയിരിക്കുന്നു. എന്തിനാണീ വ്യാജന് ഇവർ ഇത്രയും പിന്തുണ നൽകുന്നത്? വാർത്തയുടെ സത്യാവസ്ഥ അന്വേഷിക്കാൻ ഇവർക്കു യാതൊരു ബാദ്ധ്യതയുമില്ലേ? സി.ഐ. എന്തു പറഞ്ഞാലും ഐ.എച്ച്.കെ. പത്രസമ്മേളനം നടത്തിയതിന്റെയും സംസ്ഥാന ജനറൽ സെക്രട്ടറി കത്തു കൊടുത്തതിന്റെയും പേരിലെങ്കിലും വാർത്ത കൊടുക്കുന്നതിനു മുൻപ് ആ വിവരം ഐ.എച്ച്.കെ.യുമായി ചർച്ച ചെയ്യാനുള്ള ധാർമിക ബാദ്ധ്യത അവർക്കുണ്ടായിരുന്നു. അതവർ ചെയ്തില്ല. മാത്രമല്ല വാർത്തക്കു രണ്ടു വശങ്ങളുണ്ടെങ്കിൽ മറിച്ചുള്ള അഭിപ്രായം കൂടി വാർത്തയോടൊപ്പം പ്രസിദ്ധീകരിക്കുന്നതാണു പത്രങ്ങളുടെ രീതി. അതുമവർ ചെയ്തില്ല. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഹോമിയോപ്പതിക്കെതിരായി അവർ നടത്തുന്ന പ്രചാരണങ്ങളുടെ തുടർച്ചയാണീ വാർത്തയും എന്നു സംശയിക്കേണ്ടിയിരിക്കുന്നു. വാർത്ത തിരുത്തി ഖേദം പ്രകടിപ്പിക്കും വരെ ഞാൻ ഈ പത്രം ബഹിഷ്കരിക്കുന്നു. നിങ്ങളോ?

No comments:

Post a Comment