Wednesday, August 6, 2014

കേരളം വ്യാജാലയമോ?

ഇന്നലെ തൃശൂരിലെ വ്യാജൻ ടെസ്ല തോമസ് മാതൃഭൂമി പത്രത്തിൽ നൽകിയ പരസ്യമാണിത്(ആദ്യ കമന്റ് കാണുക).
പഞ്ചായത്ത് മെമ്പർ എന്ന പേരിൽ ഞാനൊന്നു വിളിച്ചു സംസാരിച്ചു നോക്കി. നാഷണൽ വൈറോളജി ഇൻസ്റ്റിറ്റൂട്ടുമായി ചേർന്നാണത്രേ ക്യാമ്പ്!!!. മുഖ്യമന്ത്രിക്കും ആരോഗ്യ വകുപ്പു സെക്രട്ടറിക്കും വരെ കാര്യങ്ങൾ അറിയാമത്രേ… :-o ഒരു പഞ്ചായത്ത് പ്രസിഡന്റ് വിളിച്ചാൽ ഉറപ്പായും വീണുപോകുന്ന തരത്തിലുള്ള നുണകളാണു പറഞ്ഞു പിടിപ്പിക്കുന്നത്. ഹോമിയോപ്പതി വകുപ്പിനെ വരെ താറടിച്ചു സംസാരിക്കുന്നു :-(
പനത്തടി പഞ്ചായത്തിലും വളയം പഞ്ചായത്തിലും പ്രസിഡന്റുമാരെ വിളിച്ചു ഞാൻ സംസാരിച്ചു. രണ്ടു സ്ഥലത്തും അങ്ങനെ ഒരു ക്യാമ്പ് ഔദ്യോഗികമായി നടത്തിയിട്ടില്ലെന്ന് അവർ ഉറപ്പു പറഞ്ഞു. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുമായി ഐ.എച്ച്.കെ. ആലപ്പുഴ സീനിയർ നേതാവ് ഡോ.ഹരികുമാർ ബന്ധപ്പെടുന്നുണ്ട്. യാതൊരു മെഡിക്കൽ യോഗ്യതയുമില്ലാതെ ഇലക്ട്രീഷ്യനായി ജോലി നോക്കിയിരുന്നയാളാണ് ഇത്രയും ധൈര്യമായി സർക്കാർ സംവിധാനങ്ങളുടെയും മുഖ്യമന്ത്രിയുടെ പോലും പേരു ദുരുപയോഗപ്പെടുത്തി ഇത്തരത്തിൽ ആരോഗ്യമേഖലയെ നാണം കെടുത്തുന്നത് എന്നത് കേരളം എങ്ങോട്ടാണു നീങ്ങുന്നത് എന്നതിന്റെ മകുടോദാഹരണമാണ്.
കേരളത്തിൽ പല സ്ഥലത്തും വ്യാജ ചികിത്സ നടത്തിവന്ന ഈ ടെസ്ല തോമസ് തൃശൂരിൽ ക്ലിനിക്ക് ഇട്ടുകൊണ്ടിരിക്കുമ്പോൾ പല തവണ രോഗികളുടെ പരാതികളെ തുടർന്ന് അന്വേഷണത്തിനു വിധേയനായിട്ടുണ്ടെന്നത് മറ്റൊരു കാര്യം. എന്നിട്ടും ഇത്രയും കൂളായി ജനങ്ങളെയും പഞ്ചായത്ത് ഭാരവാഹികളെയും പറ്റിക്കുന്നത് നിയമവ്യവസ്ഥയോടുള്ള പല്ലിളിച്ചുകാട്ടലാണ്.
അലോപ്പതി മുതൽ ഹോമിയോപ്പതി വരെ, ആയുർവേദം മുതൽ യുനാനി വരെ, ബംഗാളി മൂലക്കുരു ചികിത്സ മുതൽ ജിന്നിനെ ഒഴിപ്പിക്കുന്ന സിദ്ധർ വരെ വ്യാജന്മാരോടു വ്യാജന്മാർ.
ജനങ്ങൾ ഇതൊക്കെ അറിയുക. മാധ്യമങ്ങൾ എല്ലാം സത്യസന്ധമായി ജനങ്ങളെ അറിയിക്കുക. സർക്കാർ ഫലപ്രദമായ നിയമം കൊണ്ടുവരിക. പോലീസ് നടപടിയെടുക്കുക.
ഇത്ര മാത്രമേ എൻട്രൻസ് എഴുതി റാങ്ക് വാങ്ങി നിരവധി വർഷം മെഡിക്കൽ കോളേജിൽ പഠിച്ചു ഡോക്ടർമാരായ ഞങ്ങൾക്കു പറയാനുള്ളൂ..
എന്തായാലും നിയമനടപടികളുമായി ഐ.എച്ച്.കെ. മുന്നോട്ടു തന്നെയാണ്. എല്ലാവരിൽ നിന്നും സഹകരണം പ്രതീക്ഷിക്കുന്നു.

No comments:

Post a Comment