ഹിറ്റ്ലർ ജൂതരെ കൊന്നൊടുക്കിയെന്നത് ജൂതർ ഇന്നു ചെയ്യുന്ന കൊടുംക്രൂരതക്കു ന്യായീകരണമോ ഒഴിവുകഴിവോ അല്ല
സംഘപരിവാർ ബാബരി മസ്ജിദ് പൊളിച്ചു എന്നത് ഇസ്ലാമിക തീവ്രവാദം വളർത്താനും നിരപരാധികളെ കൊന്നൊടുക്കാനുമുള്ള ലൈസൻസല്ല
ഏതാനും മതഭ്രാന്തർ ജിഹാദിനു വേണ്ടി മാതൃരാജ്യത്തെ ഒറ്റിക്കൊടുത്താൽ അത്
ഇന്ത്യയിലെ മുഴുവൻ മുസ്ലീങ്ങളെയും ശത്രുക്കളായി കാണാൻ കാവിഭീകരർക്കു
ലഭിക്കുന്ന മൗനാനുവാദമല്ല
ഒരു 9/11
ഒരിക്കൽ നടന്നു എന്നത് അതിനു മുൻപും പിൻപും ഇസ്ലാമിക രാഷ്ട്രങ്ങൾക്കു മേൽ
അമേരിക്ക നടത്തുന്ന അധിനിവേശത്തിനും കൊന്നൊടുക്കലുകൾക്കുമുള്ള
അധികാരദാനമല്ല
നിരപരാധികളുടെ ചോരയിലാണ് അധികാരകേന്ദ്രങ്ങളും മതമേധാവിത്വവും എന്നും ശക്തി തെളിയിച്ചിട്ടുള്ളത്. ലോകത്ത് ഒരു മതവും അതിന്റെ തത്വസംഹിതകളിൽ ഹിംസയെ ഉൾക്കൊള്ളിച്ചിട്ടില്ല എന്നതു പോലെ തന്നെ ഒരു മതവും രക്തച്ചൊരിച്ചിലുകളില്ലാതെ വളർന്നിട്ടില്ല എന്നതും ഒരു യാഥാർത്ഥ്യമാണ്.
വംശീയതയും മതഭ്രാന്തും കലർന്ന രാഷ്ട്രീയ-ദേശീയ പ്രസ്ഥാനങ്ങളുടെ പ്രവർത്തനം അവസാനിപ്പിക്കാത്തിടത്തോളം ലോകത്ത് സമാധാനം മരീചിക മാത്രം
സ്വന്തം മാതൃരാജ്യത്ത് അഭിമാനത്തോടെ ജീവിക്കാൻ പോരാടുന്ന ലോകത്തെ മുഴുവൻ ജനങ്ങളോടും ഐക്യദാർഢ്യം അർപ്പിക്കുന്നു.
പലസ്തീന്റെ മണ്ണിൽ ചോരയിറ്റു വീഴ്ത്തി ജന്മരാജ്യത്തിലെ നിലനിൽപ്പിനായി ജീവൻ ബലിയർപ്പിക്കുന്ന പിഞ്ചുകുഞ്ഞുങ്ങൾക്കായി നൽകാൻ മനസ്സിന്റെ ഈ പ്രതിഷേധമല്ലാതെ മറ്റൊന്നിനും കഴിവില്ലെന്ന തിരിച്ചറിവിന്റെ നിസ്സഹായതയോടെ...

No comments:
Post a Comment