Friday, July 11, 2014

ബ്രേക്കിങ് ന്യൂസ്

ഈ കൈരളി - പീപ്പിൾ ചാനലൊക്കെ എന്തിനു കൊള്ളാം...
പാർട്ടി ചാനലാണത്രേ, പാർട്ടി ചാനൽ.
ഒരു പി.ബി. യോഗമൊക്കെ നടക്കുമ്പോൾ ഞങ്ങൾ സാധാരണ പാർട്ടിക്കാർക്ക് എത്ര ത്വര ഉണ്ടാകും അവിടെ നടന്ന കാര്യങ്ങൾ ഒക്കെ അറിയാൻ...
എന്നിട്ടോ ഒരു കാര്യവുമില്ല വാർത്തയിൽ.
ആ ഏഷ്യാനെറ്റും മറ്റു ചാനലുമൊക്കെ കണ്ടില്ലേ
എത്ര വിശദമായിട്ടാ കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്...
നേരിട്ടു കണ്ട പോലെ ഞങ്ങൾക്കു കാര്യങ്ങൾ മനസ്സിലായി.
ഈ ബ്രിട്ടാസിനെക്കൊണ്ടൊക്കെ എന്താ കാര്യം
ആ പ്രശാന്ത് രഘുവംശത്തെ കണ്ടു പഠിക്ക്
പി.ബി. യോഗം നടക്കുമ്പോൾ സ.പ്രകാശ് കാരാട്ട് നേരിട്ട് വിളിച്ച് തൊട്ടടുത്ത് കസേരയിലിരുത്തും
കണ്ടില്ലേ വള്ളിപുള്ളി വിടാതെ ഓരോന്നും പറയുന്നത്.
ഓനാണു മോനേ മോൻ...

No comments:

Post a Comment