Friday, July 11, 2014

ഓർമ്മക്ക് ഒരു പ്രായശ്ചിത്തം

വർഷങ്ങൾക്കു മുൻപ് ഒരു രാത്രി കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ ടി.വി.വാങ്ങുന്നതിനും മുൻപ്, മൊബൈലും ഇന്റർനെറ്റും കമ്പ്യൂട്ടറും ഇല്ലാതിരുന്ന കാലത്ത്, ഞാനും എന്റെ സഖാക്കളും അന്നു കേരളത്തിൽ ഏറ്റവും ഒടുവിൽ വന്ന പാർലമെന്റ് തെരഞ്ഞെടുപ്പ് ഫലത്തിനായി ജഗദീശന്റെ പഴയ റേഡിയോക്കു മുന്നിൽ കട്ടൻ ചായ ഉണ്ടാക്കിക്കുടിച്ച് ഉറങ്ങാതെ കാത്തിരുന്നിരുന്നു,
ഒരു എസ്.എഫ്.ഐ. നേതാവിന്റെ വിജയത്തിനായി…

പിന്നീട് വർഷങ്ങൾക്കു ശേഷം മുഖങ്ങളും നിറങ്ങളും മാറിയ ശേഷം അതോർക്കുമ്പോൾ തികട്ടി വരുന്ന വെറുപ്പും നാണക്കേടും ഇന്നില്ലാതായിരിക്കുന്നു.

സ.ശ്രീമതി ടീച്ചർക്ക് അഭിവാദ്യങ്ങൾ.

No comments:

Post a Comment