Friday, July 11, 2014

തോറ്റവന്റെ വിഷമങ്ങൾ

ഇത്രേം ഭീകര ഭൂരിപക്ഷം കിട്ടീട്ടും മ്മടെ അഹമ്മദ് സാഹിബിനു മന്ത്രിയാകാൻ പറ്റില്ലല്ലോ എന്നാലോചിക്കുമ്പോൾ ഒരു വിഷമം.
രാജേട്ടൻ മന്ത്രിയാകാൻ ഇനി വേറെവിടെങ്കിലും രാജ്യസഭാ സീറ്റ് ഒഴിയുന്നതു വരെ കാത്തിരിക്കണ്ടേ എന്നാലോചിക്കുമ്പോ അതിലും വിഷമം.
ഒരു പത്രമുതലാളിയും എഴുത്തുകാരനുമൊക്കെയായ സോഷ്യലിസ്റ്റ് 100000 വോട്ടിനൊക്കെ തോൽക്കുന്നതു കാണുമ്പോൾ പിന്നേം വിഷമം.
രാഹുൽ ഗാന്ധി ജീപ്പിനു മുകളിൽ വരെ ചാടിക്കയറിയിട്ടും യു.പി.എ.
60 കടക്കാൻ പോലും ചാൻസില്ല എന്നോർക്കുമ്പോൾ തീർത്താൽ തീരാത്ത വിഷമം.

(അല്ലാതിപ്പോ എന്റെ പാർട്ടി തോറ്റതിൽ മാത്രം വിഷമിച്ചിട്ടെന്തു കാര്യം? സ്വന്തം വിഷമങ്ങൾ മാത്രം ശ്രദ്ധിക്കാതെ മറ്റുള്ളവരുടെ വിഷമങ്ങളിലും പങ്കാളിയാവുന്നതല്ലേ ഒരു കമ്മ്യൂണിസ്റ്റ് ചെയ്യേണ്ടത്?)

No comments:

Post a Comment