Thursday, March 6, 2014

സുലൈമോഹൻ സിംഗ്

"തെരഞ്ഞെടുപ്പു പടിവാതിൽക്കൽ നിൽക്കുമ്പോഴും എണ്ണവില കൂട്ടിക്കൊണ്ടേയിരിക്കുന്നു...
എന്തൊക്കെയായാലും കേന്ദ്രസർക്കാരിനെ ഒരു കാര്യത്തിൽ അഭിനന്ദിക്കുന്നു..
അടുത്ത തവണ എന്തായാലും തങ്ങൾ ജയിക്കില്ല എന്നൊരു ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പിനെ നേരിടുന്നതും ജനങ്ങൾക്ക് ഉപകാരമുള്ള വല്ലതും അവസാനകാലത്തെങ്കിലും ചെയ്ത് നാലു വോട്ടെങ്കിലും അധികം വാങ്ങാൻ തങ്ങൾക്കു മനസ്സില്ല എന്നുറക്കെ പ്രഖ്യാപിക്കാൻ കഴിയുന്നതുമായ ആ ധൈര്യമുണ്ടല്ലോ..
അധികാരം പോയാലും ഇത്രയും കാലം ഉണ്ടാക്കിയതു തന്നെ തങ്ങൾക്ക് ഇനിയങ്ങോട്ട് ജീവിക്കാൻ അധികമാണെന്ന ആ ധൈര്യം...
അതാണു ധൈര്യം.
ജ്ജ് സുലൈമാനല്ല മോനേ ഹനുമാനാ..."

No comments:

Post a Comment