Thursday, March 6, 2014

അധീരൻ

13:25
"നായരെ കണ്ടില്ല, മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തി തിരിച്ചുപോയി" എന്ന മറ ഉപയോഗിച്ച് ആദർശഡയലോഗും അടിച്ച് നായരെ കാണാൻ പറ്റാഞ്ഞതിന്റെ ജാള്യത മറക്കും മുൻപ് ഒന്നോർക്കുക...
ആരാണീ മന്നത്ത് പദ്മനാഭൻ?

നവകേരള സമൂഹത്തിൽ ജാതി ചിന്ത ഉണ്ടാക്കിയവരിലും ജാതിയെ രാഷ്ട്രീയവുമായി കൂട്ടിക്കലർത്തിയവരിലും പ്രധാനി.
ഒരു ഭരണാധികാരി എന്നതിലുപരി നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകനേതാവ് എന്ന രീതിയിൽ അറിയപ്പെടുന്ന ആൾ.
പഴയ ജാതിനേതാവിന്റെ സമാധിയിൽ പുഷ്പാർച്ചന നടത്തി അതേ ജാതിയുടെ ഇപ്പോഴത്തെ നേതാവിനെതിരെ എന്തെങ്കിലും വിളിച്ചു പറഞ്ഞ് കയ്യടി നേടുന്നത് വെറും പൊള്ളയായ ആദർശം മാത്രം.
ആദർശധീരതയല്ല, ആദർശ"അ"ധീരത.

ഒരു നായരും ഈഴവനും പിന്നെ ഒരു നൂറു സവർണ-അവർണ ജാതികളും എല്ലാറ്റിനെയും കാവിക്കോണകം ഉടുപ്പിക്കാൻ നോക്കുന്ന നാ.മോനും ഇടയിൽക്കൂടി ഒരു പത്തെണ്ണത്തിനെങ്കിലും ത്രിവർണക്കോണകം ഉടുപ്പിക്കാൻ നോക്കുന്ന പഠിപ്പിസ്റ്റ് അധീരനും ഇതിനെല്ലാം ആടിയും പാടിയും അടിത്തറയൊരുക്കുന്ന ഒരു സുധാമണിയും...
-
-
-
-
-
ജാതിയും മതവുമാണു വലുത് എന്ന് തെറ്റിദ്ധരിച്ച് ജീവിക്കുന്ന കുറച്ചു മന്ദബുദ്ധികളല്ലാതെ അതിനെല്ലാമുപരിയായി മനുഷ്യനെ സ്നേഹിക്കുന്ന ഒരു യുവതലമുറയും ഇവിടെ ഉണ്ടെന്ന് ഈ അടുത്ത ദിവസം ഒന്ന് കൂടി മനസ്സിൽ അരക്കിട്ടുറപ്പിക്കാൻ കഴിഞ്ഞ അനുഭവത്തിന്റെ സന്തോഷത്തിൽ പറയട്ടെ...
കേരളത്തിൽ നിങ്ങളുടെയൊന്നും പൊങ്കാല അധികകാലം വേവില്ല മക്കളേ...

No comments:

Post a Comment