Thursday, March 6, 2014

ചാണ്ടിയെ എന്നു ഗവർണറാക്കും?

"ഷീലാദീക്ഷിതിനെ കേരളാഗവർണർ ആക്കരുത്" എന്നുള്ള ഒരു പെറ്റീഷൻ ഇന്നലെ മുതൽ ഫേസ് ബുക്കിൽ കറങ്ങി നടക്കുന്നുണ്ട്.
സരിതയെയും സുധാമണിയെയും ശശികലയെയും കേരളത്തിൽ നിന്നു പുറത്താക്കാൻ ഒരു പെറ്റീഷൻ അയച്ചിട്ടു പോരേ ഷീലാദീക്ഷിത് കേരളത്തിൽ വരാതാക്കുന്നത്?
അവരേക്കാൾ വലിയ പ്രശ്നമെന്തെങ്കിലും ഷീലാദീക്ഷിതിനെക്കൊണ്ട് കേരളത്തിനു വരാനുണ്ടോ? ഡൽഹി ബലാത്സംഗമാണു പ്രശ്നമെങ്കിൽ "പീഡനത്തിന്റെ സ്വന്തം നാട്" ഇപ്പോൾ ഡൽഹിയോ അതോ കേരളമോ?
ഇതുവരെ ദൈവത്തിന്റെ സ്വന്തം നാട്ടിൽ രാഷ്ട്രീയ റിട്ടയർമെന്റ് ലൈഫ് ആസ്വദിക്കാൻ വന്ന മറ്റു ഗവർണർമാരേക്കാൾ എന്തു ദോഷമാണ് ഷീലാദീക്ഷിതിനുള്ളത്?
കോൺഗ്രസ് ആയിപ്പോയി, അതിന്റെ മുഖ്യമന്ത്രി ആയിപ്പോയി എന്നല്ലാതെ ഒരു വ്യക്തി എന്ന നിലയിൽ അവർക്കെന്തെങ്കിലും ദോഷമുണ്ടോ?
ഇനി അതാണു ദോഷമെങ്കിൽ വർഷങ്ങളായി കേരളം ഭരിക്കുന്ന കോൺഗ്രസ്സുകാർ... അവരെ എങ്ങോട്ടു പറഞ്ഞയക്കും?

No comments:

Post a Comment