"ഇടതുഭാഗത്തുള്ളവർ വലതു ഭാഗത്തേക്ക് നീങ്ങി നിന്നാൽ അതു വലതുവ്യതിയാനമായിരിക്കും.
പക്ഷേ, വലതുഭാഗത്തു നിൽക്കുന്നവർ ഇടതുഭാഗത്തേക്കു നീങ്ങി നിന്നാൽ അതും വലതുവ്യതിയാനമാണോ?
ശ്ശെ.. ആകെ കൺഫ്യൂഷനായല്ലോ...
പണ്ടേതോ മിമിക്സ് പരേഡിൽ കേട്ട അനൗൺസ്മെന്റ് ഓർമ്മ വരുന്നു...
"സദസ്സിന്റെ ഇടതുവശത്തു നിൽക്കുന്ന സ്ത്രീകൾ പുറകിൽ നിൽക്കുന്ന
പുരുഷന്മാർക്കു കാണാൻ സാധിക്കുന്ന വിധത്തിൽ വലതുവശത്തേക്ക് മാറി നിൽക്കണം"
"ഡോക്ടറുടെ മക്കൾ ഡോക്ടർമാരാകണം
അദ്ധ്യാപകന്റെ മക്കൾ അദ്ധ്യാപകരാകണം
എഞ്ചിനീയറുടെ മക്കൾ എഞ്ചിനീയർമാരാകണം
അതുപോലെ സി.പി.എം.കാരന്റെ മക്കൾ "മാത്രം" സി.പി.എം.കാരാകണം
വേറെ ഒറ്റയൊരുത്തനെയും ആ വഴി പോകാൻ ഞങ്ങൾ സമ്മതിക്കില്ല..."
---ബി.ജെ.പി.ക്കാർ എന്നും ബി.ജെ.പി.ക്കാർ ആയി തന്നെ നിന്ന്
സി.പി.എം.കാരുമായി വെട്ടിയും കുത്തിയും കഴിഞ്ഞില്ലെങ്കിൽ കണ്ണൂരിന്റെ
ചോരപ്പുഴകളുടെ ചരിത്രവും സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയവും ഞങ്ങൾ എങ്ങനെ
അന്തിച്ചർച്ചയിൽ ആഘോഷിക്കും? ഈ ആറെസ്സെസ്സും സുഡാപ്പിയുമൊക്കെ
ഇടക്കോരോരുത്തരെ വെട്ടിക്കൊന്നില്ലെങ്കിൽ പിന്നെ ഈ സീപ്പിയെംകാരെ പിടിച്ചാൽ
കിട്ടുമോ? ഇത്രയും കാലം ടീപ്പീനെക്കൊണ്ട് അരി വാങ്ങി. ഇനിയിപ്പോ എങ്ങനെ
ജീവിക്കും? വയറ്റിപ്പിഴപ്പല്ലേ? പ്ലീസ്, നിങ്ങൾ നന്നാകരുത്---"
No comments:
Post a Comment