"തടിയന്റവിടെ നസീർ രാവിലെ ഉറക്കമുണർന്നു,
അപ്പോഴാണു തോന്നിയത് ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങിക്കളയാം എന്ന്.
ഉടനെ പല്ലുതേപ്പും കുളിയും കഴിഞ്ഞ് താടി ചീകിയൊതുക്കി ബാങ്കിലേക്ക്
പുറപ്പെട്ടു. അപേക്ഷാ ഫോമിൽ പേരിന്റെ സ്ഥാനത്ത് വൃത്തിയായി എഴുതി...
"തടിയന്റവിടെ നസീർ"
എന്തു മനോഹരമായ നടക്കാത്ത സ്വപ്നം!!!
ഇത്രയും വിവരമില്ലാത്തവന്മാരാണോ ഇന്ത്യയിൽ ഓരോ പുതിയ നിയമങ്ങൾ
എഴുന്നള്ളിക്കുന്നത്? തീവ്രവാദികളെല്ലാം സ്വന്തം പേരിൽ അക്കൗണ്ട് തുടങ്ങാൻ
പോകുകയല്ലേ? തീവ്രവാദികൾക്ക്എതിരെ ശക്തമായ നടപടികളെടുക്കാനുള്ള
ആർജവമുണ്ടെങ്കിൽ അതു ചെയ്യുക. അതില്ലെങ്കിൽ വേറെ പണിക്കു പോവുക. അല്ലാതെ
അവരെ പേടിച്ചു വാലും ചുരുട്ടിയിരുന്നു ആളുകളുടെ കണ്ണിൽ പൊടിയിടാനായി ഒരു
സമുദായത്തെ മുഴുവൻ താറടിക്കരുത്.
ഇസ്ലാം മതത്തെ കുറിച്ചറിയാത്ത,
പേരിൽ മാത്രം ഇസ്ലാമായ കുറച്ചു പേർ പണത്തിനു വേണ്ടി തീവ്രവാദികളായെന്നു
കരുതി ആ മതത്തിലെ മുഴുവൻ പേരെയും അതേ കണ്ണുകൊണ്ടു കണ്ട് അനാവശ്യമായി
ദ്രോഹിച്ചാൽ ഓർക്കുക, നിങ്ങൾ തീവ്രവാദം ഇല്ലായ്മ ചെയ്യുകയല്ല ചെയ്യുക,
മറിച്ച് ആത്മാഭിമാനമുള്ള കുറച്ചു പേരെ കൂടി തീവ്രവാദത്തിന്റെ പാതയിലേക്കു
തള്ളിവിടുകയായിരിക്കും ചെയ്യുക.
ഭിന്നിപ്പിച്ചു ഭരിക്കാൻ ഇതു ബ്രിട്ടീഷ് ഇന്ത്യയല്ല, സ്വതന്ത്ര ഭാരതമാണ്."
No comments:
Post a Comment