Tuesday, February 18, 2014

മായിൻഹാജി @ 16

"

വിവാഹപ്രായത്തെക്കുറിച്ച് ശ്രീ.മായിൻ ഹാജിയുടെ ഫേസ് ബുക്കിലെ വിശദീകരണം ( http://www.indiavisiontv.com/2013/09/23/258248.html ) സംബന്ധിച്ച ഇന്ത്യാവിഷൻ ലൈവ് ചർച്ചയിൽ ഇട്ട കമന്റ്...
ചില സംശയങ്ങൾ...
1. പ്രേമിച്ച സ്ഥിതിക്ക് കുറച്ചു കാലം കൂടുതൽ പ്രേമിച്ചാൽ പ്രശ്നമുണ്ടോ? അതായത് 18 ആവുന്നതു വരെ. (എന്തെങ്കിലും 'അബദ്ധങ്ങൾ' ആണുദ്ദേശിച്ചതെങ്കിൽ അതൊരു പീഡനത്തിന്റെയോ അല്ലെങ്കിൽ വഞ്ചനയുടേയോ ഫലമാണെങ്കിൽ, അപ്പോഴത്തെ സാഹചര്യത്തിൽ ഭീഷണിയോ മറ്റോ മൂലം കാരണക്കാരൻ വിവാഹത്തിനു സമ്മതിച്ചാലും അതു നിലനിൽക്കുമെന്നു ഉറപ്പു പറയാൻ കഴിയുമോ? ബാദ്ധ്യത ഒഴിവാക്കൽ മാത്രമാകില്ലേ അത്?)
2. പ്രേമിക്കുന്നത് മറ്റൊരു മതത്തിലെ യുവാവിനെ ആണെങ്കിൽ കെട്ടിച്ചു കൊടുക്കുമോ?
3. ഇപ്പോൾ ബ്രോയിലർ ചിക്കനും ജങ്ക് ഫൂഡും കഴിക്കുന്ന കുട്ടികൾക്ക് 12-13 വയസ്സിൽ തന്നെ ശരീരവളർച്ച വരുന്നുണ്ട്. 10 വയസ്സിൽ തന്നെ ഹൃതുമതിയാകുന്ന പെൺകുട്ടികളുണ്ട്. അവരുടെ കാര്യത്തിൽ 16 വയസ്സു വരെയൊക്കെ കാത്തിരിക്കാൻ പറ്റുമോ?
4. ശരീര വലിപ്പമാണു മാനദണ്ഡമെങ്കിൽ പ്രായത്തിനു പകരം തൂക്കം നോക്കുന്നതല്ലേ നല്ലത്?
5. ശാരീരിക വൈകല്യങ്ങൾ കൊണ്ടും രോഗങ്ങൾ കൊണ്ടും ആവശ്യത്തിന് വളർച്ചയില്ലാത്ത പെൺകുട്ടികളുടെ കാര്യത്തിൽ എത്ര വയസ്സാണ്അഭികാമ്യം?
6. മാതാവിനു രോഗം പിടിപെടുന്നത് 8/9 വയസ്സിൽ ആണെങ്കിൽ എന്തു ചെയ്യും?
7. 5/6 വയസ്സുള്ള ഒരു പെൺകുട്ടിയുടെ മാതാവ് കാൻസർ വന്നു മരിച്ചാൽ, ആ പെൺകുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കുന്നതുവരെ പിതാവ് വേറേ വിവാഹം കഴിക്കരുത് എന്നു ഉറപ്പു പറയാൻ കഴിയുമോ? (മാതാവിന്റെ മനസമാധാനത്തിന്)
8. ശാരീരിക വളർച്ച മാത്രമാണോ വിവാഹത്തിന്റെ അടിസ്ഥാനം? മാനസികമായ പക്വതക്കും ആന്തരാവയവങ്ങളുടെ ഘടനക്കും യാതൊരു പ്രാധാന്യവുമില്ലേ?
9. Polycystic Ovarian disease / Thyroid diseases വന്നവർക്കും ശാരീരിക വളർച്ച വന്നെന്നു വരാം. ഭക്ഷണ രീതി മൂലം പൊണ്ണത്തടി ഉള്ള പെൺകുട്ടികളുണ്ടാകാം.ഇതൊക്കെ വിവാഹത്തിനുള്ള പ്രായമായതിന്റെ ലക്ഷണമാണോ?
10. ചെറിയ പ്രായത്തിൽ വിവാഹിതയായ - ആ കാരണം കൊണ്ട് വിദ്യാഭ്യാസം നഷ്ടപ്പെട്ട - ഒരു പെൺകുട്ടി. ഇന്നു സമൂഹത്തിൽ കാണപ്പെടുന്ന നിരവധി ഉദാഹരണങ്ങളിലെ പോലെ 16ൽ വിവാഹിതയായി, 19ൽ രണ്ടു കുഞ്ഞുങ്ങളുടെ മാതാവായി. രണ്ട് വർഷത്തിനു ശേഷം ഭർത്താവ് ഉപേക്ഷിക്കുന്നു / മരണപ്പെടുന്നു (താങ്കൾ പറഞ്ഞപോലെ, എല്ലാവരെയും സർവശക്തൻ അതിൽ നിന്നും കാക്കട്ടെ). ആ പെൺകുട്ടി എങ്ങനെ ജീവിക്കും? കുഞ്ഞുങ്ങളെ എങ്ങനെ വളർത്തും? നേരത്തെ വിവാഹം നടന്നതു മൂലം, വിദ്യാഭ്യാസം നിന്നതു മൂലം ഒരു ജോലി നേടാനുള്ള സാഹചര്യം പോലും ഇല്ലാതായില്ലേ?"

No comments:

Post a Comment