Tuesday, February 18, 2014

ആൾദൈവം

"ഇന്നിപ്പോ ഫേസ്ബുക്ക് നിറയെ "വിശുദ്ധനരകവും" സുധാമണിയും അവരുടെ അന്തപ്പുരരഹസ്യങ്ങളുമാണ്.
ഇതിലിപ്പോ എന്താ ഇത്ര വലിയ സംഭവം?
അവിടെ നടക്കുന്നത് ഇതൊക്കെയാണെന്ന് അവരുടെ കാലിൽ വീഴാനും കെട്ടിപ്പിടിക്കാനും ക്യൂ നിൽക്കുന്ന പൊട്ടന്മാർക്കല്ലാതെ ബാക്കിയെല്ലാവർക്കും അറിയാം...
ആ പാവം ഭക്തശിരോമണിമാർ ഇനിയിപ്പോ സുധാമണി നേരിട്ടു വന്ന് "മക്കളേ, ഞാനാളു തരികിടയാട്ടാ" എന്നു പറഞ്ഞാലും വിശ്വസിക്കില്ല. "എല്ലാം അമ്മയുടെ മായ" എന്നും പറഞ്ഞ് വായും പൊളിച്ചു നിൽക്കും, അത്രന്നേ...
അതിനിടക്ക് സത്നാംസിംഗും ഗായത്രിയുമൊക്കെ എന്ത്...

അമ്മയല്ല, അച്ഛനല്ല ഏതു വല്ല്യമ്മാവനായാലും ആൾദൈവം എന്ന് പറഞ്ഞാൽ ഇതൊക്കെ തന്നെ ഇടപാട്..

ഹിന്ദുമതത്തിൽ പറയുന്ന മുപ്പത്തിമുക്കോടി ദൈവങ്ങളും ശ്രമിച്ചു നടക്കാത്ത എന്ത് അഭീഷ്ടസിദ്ധിയാണ് കേവലം മനുഷ്യരായ ഇത്തരക്കാരിൽനിന്ന് ലഭിക്കുക?
ഇസ്ലാം മതത്തിൽ പറയുന്ന ഏകദൈവത്തിൽ നിന്നു ലഭിക്കാത്ത എന്തു ശാന്തിയാണ് പച്ചവെള്ളത്തിൽ ഊത്തും തുപ്പും നടത്തുന്നവരിൽ നിന്നു ലഭിക്കുക?
ക്രിസ്തുമതത്തിൽ ഓരോരുത്തരും ദൈവത്തിനു മുന്നിൽ പ്രാർത്ഥിച്ചാൽ കിട്ടാത്ത എന്തെങ്കിലും പ്രാർത്ഥനത്തൊഴിലാളികൾ അലറിവിളിച്ചു രോഗശാന്തിനാടകം കളിച്ചാൽ കിട്ടുമോ?

ഇവരെന്താ ദൈവത്തിന്റെ മൂന്നാന്മാരോ?
അപ്പോ കമ്മീഷനും കിട്ടുന്നുണ്ടായിരിക്കുമല്ലോ...
അതിനാണല്ലോ അല്ലേ സ്വിസ്സ് ബാങ്ക്.

വിശ്വാസം ഉണ്ടെങ്കിൽ ദൈവത്തിൽ മാത്രം വിശ്വസിക്കുക. അതോടൊപ്പം സ്വന്തം കഴിവിലും വിശ്വസിക്കുക.
വിശ്വാസം ഇല്ലെങ്കിൽ അവനവനിൽ മാത്രം - സ്വന്തം കഴിവിൽ മാത്രം - വിശ്വസിക്കുക."

No comments:

Post a Comment