Tuesday, February 18, 2014

കത്ത്

"എല്ലാ കത്തുകളും പ്രണയലേഖനങ്ങളാകണമെന്നില്ല...
ചിലതു കുത്തും...
മറ്റു ചിലവ കത്തും...
ലെറ്റർ ബോംബുമാവാം.

ചിലർ ചില കത്തുകൾ എഴുതുമ്പോൾ അതവരുടെ തന്നെ മരണവാർത്തയുമാവാം,
വായിക്കേണ്ടി വരുന്നവരുടെ മനസ്സിലെങ്കിലും.
ആശയത്തിന്റെ
നിലപാടിന്റെ
പിന്തുണയുടെ
വിശ്വാസത്തിന്റെ
ജനകീയതയുടെ
ഒഴിവാക്കാനാകാത്ത ദയാവധം.

എന്തായാലും തപാൽ വകുപ്പ് നിലനിൽക്കട്ടെ."

No comments:

Post a Comment