"കോളേജിലെ ചുവരിൽ പതിഞ്ഞ
വിപ്ലവം നിറഞ്ഞൊഴുകിയ പോസ്റ്ററുകളിലെ
അക്ഷരങ്ങളിൽ മനു ഉണ്ടായിരുന്നു...
"ശ്", "ഇനി" കോളേജ് മാഗസിനുകളിലെ താളുകളിൽ
പ്രണയവും കവിതയും നിറഞ്ഞപ്പോൾ
മനു ഉണ്ടായിരുന്നു...
കോഴിക്കോടിന്റെ വർണഭേദങ്ങൾ
ഗാനവും ചലിക്കുന്ന ചിത്രങ്ങളുമായി
സ്ക്രീനിൽ നിറഞ്ഞപ്പോൾ മനു ഉണ്ടായിരുന്നു....
ഒരു വിത്തൗട്ട് ചായ മലയാളികൾ മുഴുവൻ
മിനിസ്ക്രീനിൽ കണ്ട് മനം നിറച്ചപ്പോൾ
അവിടെയും മനു ഉണ്ടായിരുന്നു...
ബിഗ്സ്ക്രീനിന്റെ മായികതയിൽ
ഗാനശില്പികൾക്കിടയിൽ
വിളങ്ങിനിൽക്കുന്ന നാമമാകാൻ,
ഞങ്ങൾക്കോരോരുത്തർക്കും അഭിമാനമാകാൻ
കഴിയട്ടെ എന്നാശംസിക്കുന്നു...
“തുടരുക...പുലരുക...
പുതിയ വിസ്മയങ്ങള്‍ തരിക”
(പ്രിയ സുഹൃത്ത് മനു മഞ്ജിത്തിന്)
No comments:
Post a Comment