"ആം
ആദ്മി പാർട്ടിയിലേക്ക് ഇപ്പോൾ പ്രമുഖരുടെ ഒഴുക്കാണെന്നാണു പറയപ്പെടുന്നത്.
വാർത്ത ചോർത്തൽ വിദഗ്ധൻ മുതൽ സദാചാര കൈതച്ചക്ക വരെ ചെന്ന് ആ പാർട്ടിയെ
ശരിക്കും ആപ്പിലാക്കുന്നത്രെ....
ഈ ആം ആദ്മി പാർട്ടിയുടെ പ്രധാന (ഇതുവരെ കണ്ടതും കേട്ടതും പ്രകാരം ഏക) അജണ്ട അഴിമതിനിർമാർജനം ആണല്ലോ...
ഇതു വരെ കേരളത്തിൽ ആപ്പിനു ആൾക്കാരില്ലായിരുന്നു, ശരി.
പക്ഷെ ഇപ്പോൾ തൊപ്പി വെച്ച നിരവധി ഓൺലൈൻ - ഓഫ് ലൈൻ പോരാളികളും അതിലധികം "ജനകീയരായ" നേതാക്കളും ആപ്പിനുണ്ടല്ലോ...
അപ്പോൾ ഒരു സംശയം...
സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണു സോളാർ കേസ്..
മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെ കുറ്റാരോപിതർ നിരവധി..
എപ്പോഴാ നിങ്ങൾ തുടങ്ങുന്നത്,
ആ അഴിമതിക്കെതിരെയുള്ള സമരം?"
No comments:
Post a Comment