"
കുമാർ
ബിശ്വാസ് ഒരു ഡോക്ടറാണെന്ന് പറയപ്പെടുന്നു, മെഡിക്കൽ ഡോക്ടർ അല്ലെന്നു ഒരു
സുഹൃത്തു പറഞ്ഞു. എന്തായാലും ഡോക്ടറാണെങ്കിലും ഡോക്ടറേറ്റ്
കിട്ടിയതാണെങ്കിലും എന്തെങ്കിലും എത്തിക്സ് ഉള്ളവർ പറയുന്ന കാര്യമല്ല
അദ്ദേഹം പറഞ്ഞത്. കേരളമല്ല, ഉഗാണ്ടയിലെ നഴ്സുമാരെ പറ്റിയാണെങ്കിലും അവരുടെ
നിറവും മേനിവടിവുകളും നോക്കി വിലയിരുത്തുന്ന വാക്കുകൾ വന്നാൽ ആ നാവും
മനസ്സും ഒരു രാഷ്ട്രീയ നേതാവ് എന്നതിൽ കൂടുതൽ ഒരു കാമവെറിയനെ മാത്രമാണു
വെളിപ്പെടുത്തുന്നത്. നഴ്സുമാർ ശ്രദ്ധിക്കപ്പെടേണ്ടതും
അംഗീകരിക്കപ്പെടേണ്ടതും അവരുടെ സൗന്ദര്യത്തിലുപരി സേവനം കൊണ്ടാണെന്ന്
ചിന്തിക്കാൻ പോലുമറിയാത്ത ഇത്തരമൊരാൾ അധികാരത്തിൽ വന്നാൽ ഇന്നാട്ടിലെ
സ്ത്രീകൾക്ക് എന്തു സുരക്ഷയാണു പ്രതീക്ഷിക്കാൻ കഴിയുക?
No comments:
Post a Comment