"നമ്മുടെ
നാട്ടിലൊക്കെ 24 വയസ്സിൽ ഡോക്ടറായി പഠനം കഴിഞ്ഞ് പുറത്തിറങ്ങും സാധാരണ
ഗതിയിൽ (ആദ്യത്തെയോ രണ്ടാമത്തെയോ ചാൻസിലൊക്കെ എൻ ട്രൻസ് കിട്ടിയാൽ).
ചുരുങ്ങിയത് ഏതെങ്കിലും മെഡിക്കൽ കോഴ്സിനു ചേർന്നിട്ടെങ്കിലും ഉണ്ടാകും.
അമേരിക്കയിലൊക്കെ എങ്ങനെയാണെന്ന് ആർക്കെങ്കിലും അറിയാമോ?
24
വയസ്സുകാരിയായ പുതിയ മിസ് അമേരിക്കക്ക് അച്ഛനെ പോലെ ഭാവിയിൽ ഡോക്ടർ
ആകാനാണത്രെ ആഗ്രഹം. ഇന്ത്യാവിഷനിൽ കണ്ടതാ... ഇതു വരെ സുന്ദരിയാവാൻ
പഠിച്ചതായിരിക്കും പാവം. ഇനിയിപ്പോ സുന്ദരിയായതിന്റെ അലയൊലികളും മോഡലിങ്ങും
സിനിമയും റിയാലിറ്റി ഷോയും എല്ലാം കഴിഞ്ഞ് എപ്പൊ ഡോക്ടറാകുമോ എന്തോ.
കേരളത്തിലെ സ്വാശ്രയ കോളേജിലെവിടെയെങ്കിലും സീറ്റ് കിട്ടുമോ?"
No comments:
Post a Comment