"കമ്മ്യൂണിസ്റ്റല്ലെന്ന്
പ്രഖ്യാപിക്കാൻ ആർക്കും പറ്റും. മറ്റാരും ശരിയായ കമ്മ്യൂണിസ്റ്റല്ല, താൻ
മാത്രമാണു യഥാർത്ഥൻ എന്ന് പുളകം കൊള്ളാനും ആർക്കും പറ്റും. അവർക്കെല്ലാം
ഒരു പാടു പരിലാളനകൾ ലഭിക്കുകയും ചെയ്യും
പക്ഷെ "ഞാൻ ഒരു കമ്മ്യൂണിസ്റ്റ് ആണ്" എന്ന് ഉറക്കെ വിളിച്ചു പറയാൻ എല്ലാർക്കും കഴിഞ്ഞെന്നു വരില്ല...
ഇങ്ങനെയാണെങ്കിൽ അല്ല, അങ്ങനെയാണെങ്കിൽ ആണ് എന്നൊന്നും നിർവ്വചിക്കാവുന്നതല്ല കമ്മ്യൂണിസം. നാം കമ്മ്യൂണിസ്റ്റ്
ആണോ അല്ലയോ എന്നു വിലയിരുത്തേണ്ടത് നമ്മളല്ല.... നമ്മുടെ ജീവിതരീതിയും
നിലപാടുകളും കാണുന്ന മറ്റുള്ളവരാണ്. പിന്നെ ഇതൊന്നും മൈക്കു കെട്ടി
അനൗൺസ് ചെയ്യേണ്ട കാര്യവും അല്ല....
കമ്മ്യൂണിസ്റ്റോ മാർക്ക്സിസ്റ്റോ
ആകുന്നതും ആകാതിരിക്കുന്നതും ഓരോരുത്തരുടെ വ്യക്തിപരമായ കാര്യമാണ്. അതു
കൊണ്ടു തന്നെ അജ്ഞതയിൽ നിന്നും അഹങ്കാരത്തിൽ നിന്നും മുഖസ്തുതികളിൽ നിന്നൂം
മനസ്സിൽ ഉടലെടുക്കപ്പെടുന്ന നിർവ്വചനങ്ങളും വിശേഷണങ്ങളും സ്വന്തം
മുഖത്തിനു നേരെ തിരിച്ചുവെച്ച ദർപ്പണത്തിൽ നോക്കി ഒരു തവണ ഉറക്കെ വിളിച്ചു
പറഞ്ഞ് സ്വയം ആരാണെന്നു തിരിച്ചറിഞ്ഞ ശേഷം മാത്രം മറ്റുള്ളവരുടെ
ബൗദ്ധികമണ്ഡലത്തിൽ പ്രസരിപ്പിക്കുക..."
No comments:
Post a Comment