"മുഖപുസ്തകത്തില്‍ പലപ്പോഴായി കുറിച്ച ചുവരെഴുത്തുകള്‍ സൂക്ഷിക്കാന്‍ ഒരു സ്ഥലം... അത്ര മാത്രം. എങ്കിലും എന്റെ രാഷ്ട്രീയവും മതവും ദൈവവും ചിന്തയും ഇവിടെയുണ്ട്."
Friday, September 13, 2013
പതാക
സ്വാതന്ത്ര്യദിനത്തിൽ പതാക ഉയർത്തലും മിഠായി - പായസ വിതരണവും അലങ്കരിക്കലും ഒക്കെ രാഷ്ട്രീയ പാർട്ടികളുടെയും യുവജനസംഘടനകളുടെയും ക്ലബ്ബുകളുടെയുമെല്ലാം പരിപാടിയാണ്. പക്ഷെ ദേശീയ പതാക ഇത്തരം പല അവസരങ്ങളിലും അപമാനിക്കപ്പെടുന്നു. തല കീഴായി ഉയർത്തുന്നതു മുതൽ തുടങ്ങുന്നു അബദ്ധങ്ങൾ. ദേശീയപതാകക്കൊപ്പം സ്വന്തം സംഘടനയുടെ പതാക കൂടി ഒരേ കൊടിമരത്തിൽ ഉയർത്തുന്നു ചില വിഡ്ഢികൾ. രാവിലെ വന്നു ഉയർത്തുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ തലേന്നു തന്നെ കൊടി കെട്ടിവെച്ചു പോയ പാർട്ടി ഓഫീസ് എന്റെ നാട്ടിലുണ്ട്. ഇന്ന് രാവിലെ ഡിസ്പെൻസറിയിലും വൈകിട്ട് ക്ലിനിക്കിലും പോകുന്ന വഴിയിൽ പല അങ്ങാടികളിലും ഉയർന്നു തന്നെ ഇരിക്കുന്നു, ദേശീയ പതാക.
Subscribe to:
Post Comments (Atom)
No comments:
Post a Comment