കുറച്ചു കാലം മുൻപ് ഒരു പെൺകുട്ടിയെ പീഡിപ്പിച്ചതിനു അറസ്റ്റിലായ പ്രതിയെ ടി.വി.യിൽ കാണിച്ചപ്പോൾ കയ്യിൽ രാഖി കെട്ടിയിരുന്നു. സ്ത്രീകളെ സഹോദരിമാരായി കാണണം എന്നതിന്റെ പ്രതീകമാണത് എന്നാണല്ലോ അതിന്റെ വക്താക്കൾ പറയുന്നത്. രാഖി കെട്ടാത്തവരെയൊന്നും അങ്ങനെ കാണരുത് എന്നൊന്നും ഇല്ലല്ലോ? വെറും ഒരു കഷണം ചരടിൽ ബന്ധിച്ചിടാൻ മാത്രം ചെറുതാണോ സ്നേഹവും സാഹോദര്യവും? ഇതൊക്കെ മനസ്സിന്റെ നല്ല ഗുണമായി മാറേണ്ടതല്ലേ? കേവലം കെട്ടുകാഴ്ചകളായി ചുരുങ്ങിപ്പോകേണ്ടതാണോ?
|
No comments:
Post a Comment