Monday, June 10, 2013

തിരിച്ചുവരവ്‌


മലയാളി ഹൌസിനെതിരെ നിലപാടെടുത്ത ടി.വി.ആര്‍., ടി.എന്‍.സീമ തുടങ്ങിയ ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കെതിരെ പണിയാന്‍ പറ്റിയ ഏറ്റവും നല്ല പണി "സിന്ധു ജോയ്‌ സി.പി.എമ്മിലേക്ക് തിരികെ വരും" എന്ന പ്രചാരണം നടത്തലാണ് എന്ന് സൂര്യ ടി.വി.യുടെ തലപ്പത്തിരിക്കുന്നവര്‍ക്ക് നന്നായറിയാം.
"ആ സാധനത്തെ തിരിചെടുക്കുവാന്‍ പോകുകയാണോ?" എന്നൊരു ചോദ്യത്തിന് ഉത്തരം പറയുക എന്നതില്‍ കവിഞ്ഞ്‌ മറ്റെന്തു അപമാനമാണ് കേരളത്തിലെ സി.പി.എം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും വരാനുള്ളത്?
പൊതുവഴിയില്‍ മലമൂത്ര വിസര്‍ജനം ചെയ്യുന്നതു പോലുള്ള ഇത്തരം തരം താണ പൊറാട്ടുനാടകങ്ങള്‍ തൊണ്ടതൊടാതെ വിഴുങ്ങാന്‍ മാത്രം സ്വബോധഹീനരല്ല രാഷ്ട്രീയ ബോധമുള്ള മലയാളികള്‍ എന്ന് മനസിലാക്കിയാല്‍ സൂര്യ ടിവി.ക്ക് കൊള്ളാം.
പിന്നെ പ്രദീപേ, സ.പിണറായിക്ക് രാഷ്ട്രീയ ഉപദേശം നല്‍കാതെ തല്‍ക്കാലം അവിടുള്ള പെണ്ണുങ്ങളോട് ചൊറിച്ചു മല്ലാന്‍ നോക്ക്...

No comments:

Post a Comment