Sunday, May 26, 2013

ശ്രേഷ്ഠഭാഷ

"നൂറു ക്വാടികളൊക്കെ അങ്ങ് കിട്ടാന്‍ പോക്വാണല്ലെ അപ്പീ?"
"ഓ... ഇനിയിപ്പം ശ്രേഷ്ടമോക്കെയായിട്ടു എന്നാത്തിനാ?"
"മച്ചാനെ, അറിഞ്ഞാ.. നമ്മളും ശ്രേഷ്ടമാകാന്‍ പോകേണ്..."
"ദെന്തുട്ടടാ ശവീ ഈ ശ്രേഷ്ടഭാഷ...?"
"കോട്യെത്ര തന്നാലും ഞമ്മള് ഞമ്മടെ ബാസ മാറ്റൂലാ..."

ഇതിലെതെങ്കിലുമാണോ അതോ ഇനി വേറെ വല്ലതുമാണോ ഈ ശ്രേഷ്ഠഭാഷ?
ഇതൊന്നും പോരെങ്കില്‍ വേറെയും ഒരുപാട് സംഭവങ്ങള്‍ ഉണ്ട്...
എന്തായാലും സംഭവം കൊള്ളാം.
മലയാളം മറക്കുന്ന മലയാളികള്‍ ഇനിയിപ്പോ ഇതുകൊണ്ട് മക്കളെ മലയാളം പഠിപ്പിക്കുമോ? ആ നൂറു കോടി കൊണ്ട് കുറെ ഇംഗ്ലീഷ്‌ മീഡിയം സ്കൂള്‍ തുടങ്ങിയാല്‍ വിശേഷമായി...

No comments:

Post a Comment