Sunday, May 26, 2013

കാന്‍ ഫെസ്റ്റിവല്‍ "ബ്ലൂലോക"ത്തിനു ചാകര

കാനില്‍ വസ്ത്രം കുറയ്ക്കുന്നത് "ബ്ലൂലോക"ത്തിനു ചാകരയാകുന്നു... ഇക്കണക്കിനു ഈ കാന്‍ ഫെസ്റ്റിവല്‍ കഴിഞ്ഞാല്‍ നിങ്ങള്‍ കട പൂട്ടുമോ?
മലയാളം ബ്ലോഗുകളെ ഉദ്ധരിക്കാന്‍ തുടങ്ങിയ ഒരു സാധനം ഇത്രത്തോളം അധപതിച്ചു മലയാളികളെ മുഴുവനും "ഉദ്ധരിക്കുന്ന" ഒരു പോണ്‍ സൈറ്റ് ആയി മാറിപ്പോയല്ലോ... കഷ്ടം... തുടങ്ങിയപ്പോള്‍ എന്തൊക്കെയായിരുന്നു വിശേഷണം...
"ബൂലോകം.കോം" എന്ന പേര് തന്നെ ബ്ലോഗുമായി ബന്ധപ്പെട്ടതാണ്. അന്നൊക്കെ പ്രശസ്ത ബ്ലോഗര്‍മാരാണ് അതില്‍ എഴുതിയിരുന്നത്. ഇപ്പോള്‍ അവരാരും ആ വഴിക്ക് തിരിഞ്ഞു പോലും നോക്കാറില്ല. ഉള്ളത് കുറെ ഫേക്കുകള്‍ മാത്രം.
ഈ ജോണി വാക്കറും കെവിനും സെറീനാ വഹാബും എല്ലാം ഡോ.ജെയിംസ് ബ്രൈറ്റ് തന്നെയാണോ അതോ വീട്ടുകാരോ? ഇക്കണക്കിനു ഇവര്‍ കോവളത് തുടങ്ങി എന്ന് പറയപ്പെടുന്ന ഓഫീസില്‍ പെണ്‍വാണിഭം നടക്കുന്നുണ്ടാവുമല്ലോ...
നേരത്തും കാലത്തും unlike ചെയ്തത് കൊണ്ട് ഉള്ള മാനം പോകാതെ രക്ഷപ്പെട്ടു. എങ്കിലും വാളില്‍ വരും ഓരോ ഗ്രൂപ്പുകളില്‍ ഇടുന്ന ലിങ്കിന്‍റെ നോട്ടിഫിക്കേഷന്‍.. മനുഷ്യനെ നാണം കെടുത്താന്‍...
ബ്ലോഗിനും ബൂലോകത്തിനും (ഈ മഞ്ഞക്കല്ല, അവര്‍ക്കതൊക്കെ പോയിട്ട് കുറെയായി. നമ്മുടെ ഒറിജിനല്‍ ബൂലോകം) കൂടുതല്‍ നാണക്കേട് വരാതിരിക്കാന്‍ ഈ ബൂലോകം.കോം എന്ന പേരൊന്നു മാറ്റാന്‍ നമുക്കെന്തു ചെയ്യാന്‍ കഴിയും ബ്ലോഗര്‍മാരെ...

No comments:

Post a Comment