Friday, February 8, 2013

ഗ്രാമീണൻ

ഒരു നാട്ടിൽ ഒരു (കു)പ്രസിദ്ധനായ സ്ത്രീലമ്പടൻ ഉണ്ടായിരുന്നു. അയാൾക്ക് ഒരു ലേശം "കുറവുള്ള" ശിങ്കിടിയും ഉണ്ടായിരുന്നു (ഒരു തനി ഗ്രാമീണൻ). നായകൻ രാത്രിയിൽ പല വീടുകളിലും ഒളിഞ്ഞു നോക്കാൻ പോകുമ്പോഴും ബസിലോ വഴിയിലോ വെച്ച് ഏതെങ്കിലും സ്ത്രീകളെ തോണ്ടാനോ മാന്താനോ പോകുമ്പോഴും ശിങ്കിടിയെയും കൊണ്ടു പോകും. സ്ത്രീകൾ ബഹളമുണ്ടാക്കി നാട്ടുകാർ കൂടി നായകന് അടി കിട്ടും എന്നു തോന്നുമ്പോൾ ശിങ്കിടി (ഗ്രാമീണനാണെന്നു മറക്കരുത്) അവിടെ കൂടിനിന്ന നാട്ടുകാരെ മുഴുവൻ നല്ല പച്ചത്തെറി വിളിച്ച് ഉടുതുണി പൊക്കിക്കാട്ടും (ഗ്രാമീണനാണല്ലോ). ഉടനെ നാട്ടുകാർ നായകനെ വിട്ട് ശിങ്കിടിയെ തല്ലാൻ പിറകെ ഓടും. നായകൻ തൽക്കാലം രക്ഷപ്പെടും.
.
.
.
.
(ഒരു കഥ മാത്രമാണ്. ജീവിച്ചിരിക്കുന്ന ഏതെങ്കിലും ഗ്രാമീണരോട് സാമ്യം തോന്നുന്നെങ്കിൽ യാദൃശ്ചികമാണെന്നു പറയാനും പറ്റില്ല, നമ്മളൊക്കെ ഈ നാട്ടിലല്ലേ ജീവിക്കുന്നത്? പൂഞ്ഞാറും ഈ നാട്ടിൽ തന്നെ ആണല്ലോ)

No comments:

Post a Comment