"“ദിനവും നിരവധി പേര്‍ ജനിക്കുകയും മരിക്കുകയും ചെയ്യുന്നു, അതിന്‍റെ പേരില്‍ ബന്ദ് നടത്തുന്നത് പ്രഹസനമാണെന്നും, ഇന്ത്യയുടെ സ്വാതന്ത്രത്തിനുവേണ്ടി രക്ത സാക്ഷിത്വം വരിച്ച ഭഗത് സിങ്ങിനെയും, സുഘ് ദേവിനെയും പോലുള്ളവരെയാണ് നാം ഓര്‍ക്കെണ്ടത് "
എന്നു ഫേസ് ബുക്കിൽ പോസ്റ്റുന്നതും അതു ലൈക്കുന്നതും ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്തിൽ അറസ്റ്റ് ചെയ്യപ്പെടാൻ മാത്രം അർഹമാണെങ്കിൽ ഞാനിതാ ആ തെറ്റു ചെയ്യുന്നു.
സംശയം വേണ്ട, നിരവധി നിരപരാധികളെ മതത്തിന്റെയും പ്രാദേശികവാദത്തിന്റെയും പേരിൽ കൊന്നു തള്ളാൻ പ്രേരകനായ ബാൽ താക്കറെയുടെ മരണവും അതോടനുബന്ധിച്ചു നടന്ന ബന്ദും ഉദ്ദേശിച്ചു തന്നെയാണു ഞാൻ ഇതു പോസ്റ്റുന്നത് എന്നു കൂടി ഉറപ്പിച്ചു പറയുന്നു."
No comments:
Post a Comment