"ഞാൻ ദൈവവിശ്വാസിയാണ്.
പക്ഷെ ദൈവത്തിന്റെ പേരും പറഞ്ഞു മതത്തിന്റെ മേലാളന്മാർ നടത്തുന്ന പേക്കൂത്തുകളിൽ വിശ്വാസമില്ല.
ആരാധനാലയങ്ങൾ ഇത്തരം പേക്കൂത്തുകളുടെ ആധിക്യം മൂലം സ്വസ്ഥമായും ശാന്തമായും ആരാധന നടത്താൻ കഴിയാത്ത പണക്കൊഴുപ്പിന്റെ കേന്ദ്രങ്ങൾ മാത്രമായി അധ്ഃപതിച്ചുകൊണ്ടിരിക്കുന്നു. അതു കൊണ്ടു തന്നെ ക്ഷേത്രത്തിൽ പോലും പോകുന്നതു നിർത്തിയിട്ടു കാലം കുറച്ചായി.
അവനവന്റെ മനസ്സാണ് ഏറ്റവും വലിയ ക്ഷേത്രം എന്നതാണ് എന്റെ സങ്കൽപ്പം.
ദൈവത്തെ അവിടെ കുടിയിരുത്തി ആരാധിച്ചാൽ മതി."
No comments:
Post a Comment