Monday, December 10, 2012


"ഇന്നലെ പത്രത്തിൽ കണ്ട വാർത്ത....
"മലപ്പുറം ജില്ലാ സ്കൂൾ കലോത്സവത്തിൽ ആദ്യ നമ്പറായി അരങ്ങിൽ കയറാൻ മത്സരാർത്ഥികൾ മടിച്ചതു മൂലം മത്സരം തുടങ്ങാൻ വൈകി. ആദ്യ മത്സരാർത്ഥിക്കു ഒന്നാം സ്ഥാനം കിട്ടില്ല എന്ന വിശ്വാസമത്രെ കാരണം. കയറാൻ വൈകിയ വിദ്യാർത്ഥിനിക്ക് അവസരം നഷ്ടമായി."
എന്തുകൊണ്ടാണ് വിദ്യാർത്ഥികൾ പോലും ഇത്തരത്തിൽ അന്ധവിശ്വാസങ്ങളുടെ പിടിയിൽ അകപ്പെടുന്നത്? സ്വന്തം കഴിവിൽ വിശ്വാസവും അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും എതിർക്കാനുള്ള മനോധൈര്യവും ജാതിക്കും മതത്തിനും അതീതമായി മനുഷ്യനെ സ്നേഹിക്കാനുള്ള കഴിവും ഉള്ള ഒരു തലമുറയെ വാർത്തെടുക്കാൻ കഴിവുള്ള ഒരു വിദ്യാഭ്യാസം ഇവിടെ എന്നെങ്കിലും പ്രാവർത്തികമാകുമോ? അതിനു മതമുള്ള ജീവനുകൾ സമ്മതിക്കുമോ?
വാൽ:
ആദ്യം കയറാൻ തയ്യാറായ മത്സരാർത്ഥിക്കു ഒന്നാം സമ്മാനം കിട്ടി."

No comments:

Post a Comment